ബൈജൂസില്‍ 332 കോടി രൂപ നിക്ഷേപ്പിച്ചു മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഏഷ്യയില്‍ സക്കര്‍ബര്‍ഗ് ആദ്യമായി 332 കോടി രൂപ നിക്ഷേപിക്കുന്നത് ഈ മലയാളിയുടെ കമ്പനിയിലാണ്

ബൈജൂസില്‍ 332 കോടി രൂപ നിക്ഷേപ്പിച്ചു മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ബാംഗ്ലൂര്‍: ബൈജൂസ് എന്ന തന്റെ പേരിലുള്ള ലേണിംഗ് ആപ്പിന്റെ സഹായത്തോടെ ആറാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണക്ക്, സയന്‍സ് പഠനം എളുപ്പമാക്കുകയും വിഷയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ബൈജൂസ് ആപ്പിന്റെ ഉടമയായ ബൈജു രവീന്ദ്രന് ഫേസ്ബുക്കിന്റെ ധനസഹായം. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ ചാന്‍ സുക്കര്‍ബര്‍ഗിന്റെയും ഉടമസ്ഥതയിലുള്ള സിഎസ്‌ഐ ഇനിഷ്യേറ്റീവാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജു ക്ലാസ്സസ്‌ എന്ന വിദ്യാഭ്യാസ സംബന്ധിയായ ആപ്പില്‍  332 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നത്. ഏഷ്യയിലെ തന്നെ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവിന്റെ ആദ്യ നിക്ഷേപമാണ് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ആപ്പില്‍ നടത്തിയിരിക്കുന്നത്.വിദ്യാഭ്യാസ മേഖലയ്ക്ക് ബൈജുവിന്റെ ആപ്പ് വളരെ പ്രയോജനകമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സഹായമെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്  തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആപ്പിന്റെ സേവനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നുണ്ട്.

അധ്യാപകരുടെ മകനായി ജനിച്ച്, സാധാരമ മലയാളം മീഡിയം ക്ലാസില്‍ പഠി്ച്ചാണ് അദ്ദേഹം ഇന്ന് രാജ്യമറിയുന്ന സംരംഭകനായി ഉയര്‍ന്നത്. പഠനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ ചെറുപ്പം മുതല്‍ തന്നെ സ്‌പോര്‍ട്്സമായും ബൈജുവിന് താത്പര്യം ഏറെയുണ്ടായിരുന്നു. മകനെ കളിക്കളത്തിലേക്ക് വിടാന്‍ ആ മാതാപിതാക്കള്‍ക്കും താത്പര്യമായിരുന്നു. സ്‌കൂള്‍ കോളജ് പഠനത്തിനു ശേഷം എഞ്ചിനീയറായി മാറിയ ബൈജു ഐ ടി മേഖലയില്‍ വിദേശത്തടക്കം ജോലി ചെയ്തു. എന്നാല്‍ 2003ല്‍ ബാംഗ്ലൂരില്‍ ഒരു അവധിക്കാലത്ത് സുഹൃത്തുകള്‍ക്ക് നല്‍കിയ ഒരു പരിശീലനക്കളരിയാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. 2003 ബാംഗ്ലൂരില്‍ വെച്ച് അവധിക്കാലം ചിലവിടുന്നതിനിടയില്‍ തന്റെ ചില സുഹൃത്തുക്കളെ ഐ.ഐ.എം പ്രവേശന പരീക്ഷയായ ക്യാറ്റ് എഴുതുന്നതിനുള്ള പഠനരീതികള്‍ പരിശീലിപ്പിക്കുക ഉണ്ടായി. ബൈജുവിന്റെ രീതി പിന്തുടര്‍ന്ന സുഹൃത്തുക്കള്‍  പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതോടെയാണ് ഈ രംഗത്തേക്ക് തിരിയാന്‍ ബൈജു തയ്യാറാവുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം കുടുതല്‍ തയ്യാറെടുപ്പോടെ നടത്തിയ ക്യാറ്റ് പരശീലനം വിജയം കണ്ടതോടെ കുടുതല്‍ സ്ഥലങ്ങളില്‍ പരിശീലന ക്‌ളാസ് എടുക്കാന്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് വിദേശ ജോലി ഉപേക്ഷിച്ച് ബൈജു മുഴുവന്‍ സമയ പരിശീലകനാവുകയായിരുന്നു.


നിലവില്‍1.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ ബൈജു’സ് ആപ്പില്‍ പഠിക്കുന്നുണ്ട്. നിലവില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ബൈജു’സ് ആപ്പില്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

baiju2011ലാണ് ബൈജു രവീന്ദ്രന്‍ ആദ്യമായി തന്റെ കഌസ്സുകള്‍ ഇന്റര്‍നെറ്റ് വഴി ആരംഭിക്കുന്നത്. ഇപ്പോള്‍ 1200 ടൗണുകളില്‍ ഉപഭോക്താക്കളുണ്ട് ആപ്പിന്. ടൗണുകളെല്ലാം മെട്രോകള്‍ മാത്രമല്ലെന്നും കമ്പനി പറയുന്നു.


5.5 ദശലക്ഷം പേരാണ് ആപ്പ് ഇന്ന് ഉപയോഗിക്കുന്നത്. ഇതില്‍ 2,50000 ഉപയോക്താക്കള്‍ ആപ്പ് വര്‍ഷാവര്‍ഷം പണമടച്ച് ഉപയോഗിക്കുന്നവരാണ്. സ്‌കൂള്‍ തലത്തിന് പുറമെ പ്രധാന എന്‍ട്രന്‍സ് പരീക്ഷകളായ ക്യാറ്റ്, മാറ്റ്, ജിമാറ്റ്, നീറ്റ്, ഐഎഎസ് പരീക്ഷകള്‍ക്കും ബൈജൂസ് ആപ്പ് ഉപയോഗപ്രദമാണ്.വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശിലനങ്ങളും നല്‍കുന്നു. കോച്ചിങ് സെന്ററുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കുന്ന ഭീമമായ തുക നോക്കുമ്പോള്‍ മികച്ച ക്ലാസുകള്‍ക്ക് കുറഞ്ഞ തുക ബൈജൂസ് ആപ്പിന്റെ പ്രത്യേകതയാണ്.ബൈജു പരിശീലിപ്പിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് നല്ല മാര്‍ക്ക് വാങ്ങാന്‍ കഴിയുന്നത് എന്നത് ഒരു ചോദ്യമാണ്. പോയ വര്‍ഷത്തെ ചോദ്യപേപ്പര്‍ ചെയ്തതു കൊണ്ടോ ഷോര്‍ട്ട് കട്ടുകള്‍ കൊണ്ടോ അല്ല. മറിച്ച് ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തെ മനസിലാക്കുന്നതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് ഉത്തരത്തിലേക്ക് സ്വാഭാവികമായി ചെന്നെത്താന്‍ കഴിയുന്നതെന്നാണ് ബൈജുവിന്റെ അനുഭവം.

2011ല്‍ തുടങ്ങിയ സംരംഭം 2015ലാണ് മൊബൈല്‍ ആപ്പിലൂടെ ക്ലാസ് ലഭ്യമാക്കാന്‍ തുടങ്ങിയത്. ആറു മാസം കൊണ്ട് 25 ലക്ഷം പേരാണ് ബൈജൂസ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 1.20 ലക്ഷം പേര്‍ വാര്‍ഷിക പെയ്ഡ് വരിക്കാരാണ്.

ഒരു മാത്സ് വിദഗ്ധനായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ബൈജു നല്ല ഒരു വ്യവസായി കൂടിയാണ്. മണിപ്പാല്‍ ഗ്രൂപ്പിലെ ടി വി മോഹന്‍ദാസ് പൈ, ഡോ. രഞ്ജന്‍ പൈ എന്നിവരാണ് അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് ഫണ്ട് നല്‍കിയത്. അദ്ദേഹത്തിന്റെ പല വിദ്യാര്‍ഥികളും ഇന്ന് അദ്ദേഹത്തിന്റെ കൂടെ അധ്യാപകരായും കോഴ്‌സ് ഡെവലപ്പര്‍മാരായും പ്രവര്‍ത്തിക്കുന്നു.

നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് 'ബൈജൂസ്', മൊബൈല്‍ ആപ്പിലൂടെ പഠിപ്പിക്കുന്നത്. ഇതിനുപുറമെ, പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കുന്നുണ്ട്.


Read More >>