യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

മാര്‍ച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം പൊലീസിനെതിരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പൊട്ടിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം പൊലീസിനെതിരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പൊട്ടിക്കുകയായിരുന്നു. എന്നാല്‍ ടിയര്‍ഗ്യാസ് പൊട്ടിയത് സമര പന്തലിന് തൊട്ടുമുന്നില്‍വച്ചാണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ സമരപ്പന്തലില്‍ ഇരിക്കവെയാണ് കണ്ണീര്‍ വാതകം പൊട്ടിയത്.


തുടര്‍ന്ന് സുധീരെന്റ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. കെപിസിസി അധ്യക്ഷന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അധികാര ഭ്രാന്താണെന്നും അദ്ദേഹത്തെ സര്‍ സീപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. സുധീരെന്റയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

youth congress march

അതേസമയം, കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്കു മുന്നില്‍ കെഎസ്യുവിന്റെ പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ കെഎസ്!യുക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചപരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും എം.ആര്‍.മഹേഷും നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേയ്ക്കു കടക്കുമ്പോഴും ഒരു ചര്‍ച്ച നടത്തിയെന്നല്ലാതെ അനുഭാവപൂര്‍വമായ ഒരു നിലപാടും സര്‍ക്കാര്‍ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതിനിടെ, നിരാഹാരമനുഷ്ഠിച്ചിരുന്ന ഡീന്‍ കുര്യാക്കോസിനെയും സി.ആര്‍. മഹേഷിനെയും അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കും മാറ്റി.

വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് യൂത്ത്‌കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചത്. സന്ധിയില്ലാസമരം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു. ഇന്നലെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Read More >>