കോണ്‍ഗ്രസ് പ്രതിഷേധവുമായി സഭയും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി തെരുവും; സംഘര്‍ഷ നഗരിയായി തലസ്ഥാനം

സ്വാശ്രയ പ്രശ്‌നത്തില്‍ സമരത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. ഇതിനു മറുപടിയായി, സ്വാശ്രയ സമരക്കാര്‍ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സഭ പ്രക്ഷുബ്ധമാക്കിയത്

കോണ്‍ഗ്രസ് പ്രതിഷേധവുമായി സഭയും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി തെരുവും; സംഘര്‍ഷ നഗരിയായി തലസ്ഥാനം

സ്വാശ്രയ മെഡിക്കല്‍ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. എന്നാല്‍ ഈ സമയത്ത് നിയമസഭയ്ക്കുപുറത്ത് സ്വാശ്രയ ഫീസ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യൂത്തുകോണ്‍ഗ്രസ് വക നിരാഹാര സമരം നടക്കുകയായിരുന്നു. എന്നാല്‍ സഭ പിരിഞ്ഞയുടനേ യൂത്തുകോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ച് സംഘര്‍ഷഭരിതമായതിനെത്തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഈ സമയം കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എംഎല്‍എ വിഎസ് ശിവകുമാറും സമരപന്തലില്‍ സമര പന്തലിലെത്തി. കണ്ണീര്‍ വാതക ഷെല്ലില്‍ ഒന്ന് കൃത്യം വീണത് ഇവര്‍ ഇരുന്ന സമര പന്തലിന് മുന്നില്‍.


സ്വാശ്രയ പ്രശ്‌നത്തില്‍ സമരത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കഴിഞ്ഞ ദിവസത്തെ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. ഇതിനു മറുപടിയായി, സ്വാശ്രയ സമരക്കാര്‍ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സഭ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ചോദ്യോത്തരവേളയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി പ്രതിഷേധിക്കുകയായിരുന്നു. അടിന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്‌ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിച്ചതോടെ പ്രതിപക്ഷം അംഗങ്ങള്‍ ശാന്തരായി.

ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസ് ലാത്തിവീശാന്‍ കാരണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു. ഗതാഗതത്തെ തടസപ്പെടുത്തുകയും പോലീസുകാരെ കയ്യേറ്റം ചെയ്ത സാഹചര്യത്തിലുമായിരുന്നു നടപടി. മഷിക്കുപ്പിയുമായി സമരത്തിന് വന്നത് ലജ്ജാകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചതിനാല്‍ യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ, തനിക്ക് പറയാനുള്ളത് ബഹളം വച്ചാലും പറയാനുള്ളത് പറയുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇതേതുടര്‍ന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സംസാരിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കിയതോടെ പ്രതിപക്ഷം അടങ്ങി.

അനവധി മഹാന്മാര്‍ ഇരുന്ന കസേരയിലാണ് പിണറായി ഇരിക്കുന്നത്. പിണറായിയുടെ സംസാരം തെരുവില്‍ സംസാരിക്കുന്നതുപോലെയാണെന്നു മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പാര്‍ട്ടി കമ്മിറ്റിയിലും പൊതുനിരത്തിലും പറയുന്ന ഭാഷ നിയമസഭയില്‍ പറയാന്‍ പാടില്ല. യൂത്ത് കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നും സ്പീക്കറുടെ സമ്മര്‍ദം മൂലമാണ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയാറായതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സ്വാശ്രയ കോളെജിലെ ഫീസ് നിരക്കുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനിടെ ഇന്നും സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്നാണ് പൊലീസ് ലാത്തി വീശുന്നതും. പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരം നടക്കുന്ന സമരപ്പന്തല്‍ കേന്ദ്രീകരിച്ചും പ്രതിഷേധങ്ങള്‍ ആരംഭിച്ചു.

പൊലീസാകട്ടെ പന്തലിനുള്ളിലേക്ക് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. ഇതോടെ നിരാഹാര സമരം നടത്തിയിരുന്ന ഡീന്‍ കുര്യാക്കോസ്, സി.ആര്‍ മഹേഷ് എന്നിവര്‍ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസിന് നേരെ സമരക്കാര്‍ കല്ലും ചീമുട്ടയേറും തുടര്‍ന്നതോടെ പൊലീസ് അവസാനം ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തു.

youth congresss

സമരപന്തലില്‍ പൊലീസ് അതിക്രമം നടത്തിയതറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ സിപിയുടെ പ്രേതമാണ് മുഖ്യമന്ത്രിയെ ബാധിച്ചിരിക്കുന്നതെന്നും അതുകൊണ്ടാണ് നിരാഹാര പന്തലില്‍ ഇരുന്നവര്‍ക്ക് നേരെ കരുതി കൂട്ടി കണ്ണീര്‍വാതകം പ്രയോഗിച്ചതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പിണറായിക്ക് അധികാര ഭ്രാന്താണെന്നും സമരത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എല്ലാവിധ പിന്തുണയും സമരത്തിന് ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

അതെസമയം കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്ക് നേരെയും കെഎസ്‌യു കരിങ്കൊടിയുമായി എത്തി. പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്ക് നേരെയും കരിങ്കൊടിയുമായി പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം ആരംഭിച്ചത്. എന്നാല്‍ മന്ത്രി കെകെ ശൈലജയുമായി യൂത്തുകോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ഷാഫി പറമ്പിലുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടതിനാല്‍ ഫീസ് വെട്ടിക്കുറയ്ക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തവണ 21 കോളേജുകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിനാല്‍ 1150 സീറ്റുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

youth congress march

100 സീറ്റുകളുള്ള ഓരോ കോളേജിനും കോളേജിനും താഴ്ന്ന വരുമാനക്കാരായ 20 കുട്ടികള്‍ക്ക് 25,000 രൂപയും 30 ശതമാനം കുട്ടികള്‍ക്ക് 2.5 ലക്ഷം രൂപയുമാണ് ഫീസ്. ഇത്രയും കുറഞ്ഞ ഫീസില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം കിട്ടുന്നത് ഇത് ആദ്യമായാണ്. ഫീസില്‍ നേരിയ വര്‍ദ്ധനയുണ്ടായിട്ടും കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനെത്തിയിരുന്നു. ഇതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ ധാര്‍മികതയില്ല. പരിയാരം മെഡിക്കല്‍ കാളേജിന്റെ പ്രവര്‍ത്തനംകൂടി കണക്കാക്കിയാണ് ഫീസ് നിശിചയിച്ചത്.

അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ സീറ്റുകളിലും അഖിലേന്ത്യാ റാങ്ക് ലിസ്റ്റുപ്രകാരം പ്രവേശനം നടത്തേണ്ടുന്നതിനാല്‍ ഫീസ് നിര്‍ണ്ണയത്തിന് നിയമ നിര്‍മ്മാണം നടത്തേണ്ടിവരും. ഇതേസമയം സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ വരാനിരിക്കുന്ന സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കി തീരുമാനിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Read More >>