യാഹു ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തു

ഉപഭോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ജനന തീയതി എന്നീ വിവരങ്ങളും അക്കൗണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്.

യാഹു ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തു

കാലിഫോര്‍ണിയ: യാഹു ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തായി കമ്പനി അറിയിച്ചു. 2014-ലാണ് 500 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങ് ആണ് ഇത്.

ഉപഭോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ജനന തീയതി എന്നീ വിവരങ്ങളും അക്കൗണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്.

ചോര്‍ത്തലുമായി ബന്ധപ്പെട്ട് എഫ്ബിഐ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജുലൈയില്‍ അമേരിക്കന്‍ ടെലികോം ഭീമന്‍മാരായ വെരിസണ്‍ എന്ന കമ്പനി 4.8 ബില്ല്യണ്‍ ഡോളറിന് യാഹുവിനെ ഏറ്റെടുത്തിരുന്നു. ആഗസ്റ്റില്‍ 'പീസ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍ 200 മില്ല്യണ്‍ യാഹു അക്കൗണ്ടുകള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങ് കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹാക്കിങ്ങ് നടന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളോട് പാസ്‌വേഡുകള്‍ മാറ്റണമെന്ന് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്്

Read More >>