യൂത്ത് ലീഗിന്റെ കര്‍മഭടന്‍ അസ്ലം കൊല്ലപ്പെട്ടിട്ട് നിങ്ങള്‍ പ്രതിഷേധിച്ചോ? യൂത്ത് ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍: ശബ്ദരേഖ നാരദ ന്യൂസിന്

മുസ്ലിംലീഗ് കേന്ദ്രമായ നാദാപുരത്ത് യൂത്ത് ലീഗിന്റെ കര്‍മഭടന്‍ അസ്ലം കൊല്ലപ്പെട്ടിട്ട് ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ കാര്യമായ ഒരു പ്രതിഷേധംപോലും നടത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ മുഈനലി ചൂണ്ടിക്കാട്ടുന്നു. മുഖ്യപ്രതിയെ ഇനിയും പിടികൂടാത്ത സാഹചര്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്താന്‍പോലും യൂത്ത് ലീഗ് നേതാക്കള്‍ക്കായില്ല.

യൂത്ത് ലീഗിന്റെ കര്‍മഭടന്‍ അസ്ലം കൊല്ലപ്പെട്ടിട്ട് നിങ്ങള്‍ പ്രതിഷേധിച്ചോ? യൂത്ത് ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍: ശബ്ദരേഖ നാരദ ന്യൂസിന്

എസ് വിനേഷ് കുമാര്‍

കോഴിക്കോട്: കഴിഞ്ഞ അഞ്ചരവര്‍ഷത്തോളമായി നിര്‍ജീവാവസ്ഥയിലാണ് യൂത്ത് ലീഗെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും എസ്‌കെഎസ്എസ്എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും യൂത്ത് ലീഗ് ജില്ലാ നേതാവുമാണ് മുഈനലി തങ്ങൾ. യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം വട്ടപൂജ്യമാണെന്ന് രൂക്ഷവിമര്‍ശനമുന്നയിച്ച് യൂത്ത് ലീഗിന്റെ തന്നെ സംസ്ഥാന ഭാരവാഹികളും നേതാക്കളുമടങ്ങിയ വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.


നേതാക്കളുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ച് ഗ്രൂപ്പിലെ നേതാവിനോടാണ് മുഈനലി രൂക്ഷമായ ഭാഷയില്‍ ഒമ്പതു മിനിറ്റോളം സംസാരിക്കുന്നത്. മുസ്ലിംലീഗ് കേന്ദ്രമായ നാദാപുരത്ത് യൂത്ത് ലീഗിന്റെ കര്‍മഭടന്‍ അസ്ലം കൊല്ലപ്പെട്ടിട്ട് ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ കാര്യമായ ഒരു പ്രതിഷേധംപോലും നടത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ മുഈനലി ചൂണ്ടിക്കാട്ടുന്നു. മുഖ്യപ്രതിയെ ഇനിയും പിടികൂടാത്ത സാഹചര്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്താന്‍പോലും യൂത്ത് ലീഗ് നേതാക്കള്‍ക്കായില്ല. അസ്ലമിന്റെ കൊലപാതകം യൂത്ത് ലീഗിന്റെ ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ മുഖവിലക്കെടുത്തില്ലെന്നും ഇപ്പോള്‍ സംഘടനയില്‍ നടത്തുന്നത് അധികാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ സംഘടനയില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്നത് പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് യുദ്ധമാണ്. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്ന പേരുകളാണ് ഫിറോസും നജീബ് കാന്തപുരവും. ഇവര്‍ സംഘടനയ്ക്കും സമുദായത്തിനും എന്ത് കാര്യമാണ് ചെയ്തിട്ടുള്ളത്. ഇവര്‍ പാണക്കാട്ട് വരുന്നത് സ്വന്തം കാര്യം പറയാന്‍ മാത്രമാണെന്നും മുഈനലി പറയുന്നുണ്ട്.

യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടന ഉടന്‍ നടക്കാനിരിക്കെയാണ് പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം പലതവണ മാറ്റിവെച്ചശേഷം ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ കോഴിക്കോട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റികള്‍ പൂര്‍ണമായി നിലവില്‍ വരാത്തതിനാല്‍ ലീഗ് നേതൃത്വം ഇടപെട്ട് സമ്മേളനം നവംബര്‍ 10, 11, 12 തീയതികളിലേക്ക് മാറ്റിയിരിക്കുകയാണ്.

പി കെ ഫിറോസും നജീബ് കാന്തപുരവും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെയാണ് പാണക്കാട് കുടുംബാംഗം തന്നെയായ മുഈനലി ശിഹാബ് തങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മുഈനലി ശിഹാബ് തങ്ങളുടെ ശബ്ദരേഖ കേൾക്കാം

[audio mp3="http://ml.naradanews.com/wp-content/uploads/2016/09/orca_share_media1475047736085.mp3"][/audio]

[audio mp3="http://ml.naradanews.com/wp-content/uploads/2016/09/orca_share_media1475047765569.mp3"][/audio]