ജാർഖണ്ഡിൽ ക്രിക്കറ്റ് അസോസിയേഷൻ അംഗമാകാൻ പരീക്ഷ പാസാകണം

ആദ്യം അപേക്ഷിക്കുന്ന രണ്ടായിരം പേരിൽ നിന്ന് 50 പേരെ തിരഞ്ഞെടുക്കാനാണ് ഇപ്പോള്‍ ജെഎസ്‌സിഎ ഉദ്ദേശിക്കുന്നത്.

ജാർഖണ്ഡിൽ ക്രിക്കറ്റ് അസോസിയേഷൻ അംഗമാകാൻ പരീക്ഷ പാസാകണം

റാഞ്ചി: ഇന്ത്യന്‍ ഏകദിന- ട്വന്റി20 ടീം നായകന്‍ എംഎസ് ധോണിയുടെ നാട്ടിലെ ക്രിക്കറ്റ് അസോസിയേഷനിൽ അംഗത്വം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എഴുത്ത് പരീക്ഷ പാസാകണം.

സാധാരണക്കാരെ ക്രിക്കറ്റ് അസോസിയേഷനുമായി കൂടുതല്‍ അടുപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരാശയം ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിൽ(ജെഎസ്‌സിഎ) പരീക്ഷിക്കുന്നത്.

രാജ്യത്തെ മറ്റ് പല ക്രിക്കറ്റ് അസോസിയേഷനുകളും രാഷ്ട്രീയം നയമായി സ്വീകരിച്ചു അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വേളയിലാണ് ജെഎസ്‌സിഎ ജനറൽബോഡി ഏകകണ്ഠമായി ഇങ്ങനെയൊരു തീരുമാനമെടുത്തത്എന്നത് ശ്രദ്ധേയമാണ്. ആദ്യം അപേക്ഷിക്കുന്ന രണ്ടായിരം പേരിൽ നിന്ന് 50 പേരെ തിരഞ്ഞെടുക്കാനാണ് ഇപ്പോള്‍ ജെഎസ്‌സിഎ ഉദ്ദേശിക്കുന്നത്.

Read More >>