തലശ്ശേരിയില്‍ നാടോടി യുവതിയെ തെരുവു നായ്ക്കൂട്ടം ആക്രമിച്ചു; മേല്‍ച്ചുണ്ട് കടിച്ചെടുത്തു

ടെന്റിനകത്ത് ഉറങ്ങുകയായിരുന്ന രാധയെ ഇരച്ചെത്തിയ തെരുവു നായ്ക്കള്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ യുവതിയുടെ മേല്‍ചുണ്ടു പൂര്‍ണമായും നഷ്ടപ്പെട്ടു.

തലശ്ശേരിയില്‍ നാടോടി യുവതിയെ തെരുവു നായ്ക്കൂട്ടം ആക്രമിച്ചു; മേല്‍ച്ചുണ്ട് കടിച്ചെടുത്തു

കണ്ണൂര്‍: തലശ്ശേരിയില്‍ നാടോടി യുവതിയെ തിരുവുനായ്ക്കൂട്ടം ആക്രമിച്ചg മൂക്കും ചുണ്ടുകളും കടിച്ചുകീറി. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശി രാധയാണു തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. തലശ്ശേരി മമ്പറം പാലത്തിനു സമീപം താത്കാലിക ടെന്റില്‍ താമസിച്ച് മീന്‍ പിടിച്ചുവരികയായിരുന്നു ഇവരുടെ കുടുംബം.

പുലര്‍ച്ചെ അഞ്ചു മണിയോടെ ടെന്റിനകത്ത് ഉറങ്ങുകയായിരുന്ന രാധയെ ടെന്റിനകത്തേക്ക് ഇരച്ചെത്തിയ തെരുവുനായ്ക്കള്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ യുവതിയുടെ മേല്‍ചുണ്ടു പൂര്‍ണമായും നഷ്ടപ്പെട്ടു.
ബഹളം കേട്ടു മറ്റു ടെന്റുകളില്‍ നിന്ന് എത്തിയവരാണു യുവതിയുടെ ജീവന്‍ രക്ഷിച്ചത്. നായകള്‍ യുവതിയുടെ കഴുത്തിലും മുഖത്തും കടിച്ചു ടെന്റിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാധയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പ്രഥമശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.