മലിനീകരണ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുനല്‍കി ഫോക്‌സ്‌വാഗണ്‍ കമ്പനിയെ സഹായിച്ചെന്ന് കാലിഫോര്‍ണിയയിലെ എഞ്ചിനീയര്‍

50,000ത്തോളം വാഹനങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ ഈ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചുകഴിഞ്ഞു

മലിനീകരണ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുനല്‍കി ഫോക്‌സ്‌വാഗണ്‍ കമ്പനിയെ സഹായിച്ചെന്ന് കാലിഫോര്‍ണിയയിലെ എഞ്ചിനീയര്‍

കാലിഫോര്‍ണിയ: വാഹനമലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ച കേസില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനിയെ സഹായിച്ചെന്ന് ദക്ഷിണ കാലിഫോര്‍ണിയയിലെ എഞ്ചിനീയര്‍ വെളിപ്പെടുത്തി. ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളിലെ മലിനീകരണത്തിന്‍റെ അളവ് കുറച്ചുകാട്ടാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുനല്‍കി എന്നാണ് എഞ്ചിനീയര്‍ ജെയിംസ് ലിയാംഗ്  തുറന്നുപറഞ്ഞത്.

പുകപരിശോധന നടത്തുമ്പോളാണ്‌ വാഹനങ്ങളിലെ മലിനീകരണത്തിന്‍റെ തോത് പുറത്ത് വരിക. ജെയിംസ് ലിയാംഗ് രൂപകല്‍പ്പന ചെയ്ത സോഫ്റ്റ്‌വെയര്‍ വാഹനത്തില്‍ ഘടിപ്പിച്ചുകഴിഞ്ഞാല്‍ ഇത് കുറച്ചുകാട്ടാന്‍ സാധിക്കും. 50,000ത്തോളം വാഹനങ്ങളില്‍ ഫോക്സ് വാഗണ്‍ ഇത് ഘടിപ്പിച്ചു എന്നാണ് ലിയാംഗ് വെളിപ്പെടുത്തുന്നത്. അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ക്ലീന്‍ എയര്‍ ആക്റ്റ് ലംഘിച്ചതിലൂടെ അഞ്ചു വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ഇദ്ദേഹത്തിന് ലഭിക്കാം. എന്നാല്‍, ഈ വിഷയത്തില്‍ തങ്ങള്‍ തെറ്റുകാരല്ലെന്നാണ് ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ പ്രതികരണം. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് കമ്പനിയുടെ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Read More >>