രാഷ്ട്രീയക്കാരെ മാത്രമല്ല, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവരേയും ജേക്കബ് തോമസ് കുടുക്കും

പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവരേയും അതിന് സഹായിക്കുന്ന സ്ഥാപനങ്ങളേയും ജനപ്രതിനിധികളേയും നിരീക്ഷിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കുലര്‍. പ്രകൃതി സംരക്ഷണത്തിന് സംസ്ഥാനത്ത് 32 നിയമങ്ങള്‍ ഉണ്ടായിരിക്കെ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന നിസംഗതയ്ക്ക് അവസാനമാകുമെന്നാണ് വിജിലന്‍സ് മേധാവിയുടെ കണക്കുക്കൂട്ടല്‍. മാലിന്യം തള്ളുന്ന ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവ നിരീക്ഷണത്തിന്റെ പരിധിയിലുണ്ടാകും.

രാഷ്ട്രീയക്കാരെ മാത്രമല്ല, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവരേയും ജേക്കബ് തോമസ് കുടുക്കും

കൊച്ചി: രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ ഹിറ്റ് ലിസ്റ്റിലുള്ളത്. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നവരേയും അതിന് ഒത്താശ ചെയ്യുന്നവരേയും പിടിക്കാന്‍ വിജിലന്‍സ് വലയൊരുക്കി കഴിഞ്ഞു. ഇത്തരക്കാരെ നിരീക്ഷിച്ച് എല്ലാമാസവും റിപ്പോര്‍ട്ട് നല്‍കാന്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പൊതു വിഭവങ്ങള്‍ കൊള്ളടിക്കുന്നത് അഴിമതിയുടെ ഗണത്തില്‍ വരുമെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ മാസം ജേക്കബ് തോമസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. മലീനീകരണ പരിശോധന കൃത്യമായി നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍, വെള്ളം മലിനമാക്കുന്നവര്‍,അനധികൃത മരംമുറി നടത്തുന്നവര്‍, ക്വാറി ഖനനം നടത്തുന്നവര്‍, പാടം നികത്തുന്നവര്‍, കണ്ടല്‍ക്കാട് നശിപ്പിക്കുന്നവര്‍, പാടം നികത്തുന്നവര്‍ തുങ്ങിയവരേയും ഇതിന്  കൂട്ട് നില്‍ക്കുന്നവരേയും വിജിലന്‍സ് നിരീക്ഷിക്കും.

jacob
പ്രകൃതി- പൊതുവിഭവങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  അനുമതി നല്‍കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളേയും, മലിനീകരണ നിയന്ത്രണബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്,  വനം-കൃഷി-ടൂറിസം വകുപ്പുകള്‍ തുടങ്ങിയ വകുപ്പുകളേയും മറ്റ് അതോറിറ്റികളേയും നിരീക്ഷിക്കും. മാലിന്യം തള്ളുന്ന ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവയും നിരീക്ഷണത്തിന്റെ പരിധിയിലുണ്ടാകും. പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിത കുറ്റകൃത്യമായി കണക്കിലെടുത്ത് നടപടിയെടുക്കണമെന്ന് സര്‍ക്കുലറിലുണ്ട്.

മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. പ്രകൃതിചൂഷണം നടത്തുന്നതില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ രംഗത്തെ അവിശുദ്ധ ബന്ധം തുറന്നു കാട്ടുകയാണ് സര്‍ക്കുലറിലൂടെ ജേക്കബ് തോമസ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

Read More >>