ആറളം ഫാമില്‍ ആദിവാസിക്കു കാട്ടാനയുടെ കുത്തേറ്റു; ആദിവാസി പുനരധിവാസ മേഖല ഭീതിയില്‍

നേരത്തെ കാട്ടാനയുടെ കുത്തേറ്റു പുനരധിവാസമേഖലയിൽ രണ്ടു ആദിവാസികള്‍ കൊല്ലപ്പെട്ടിരുന്നു

ആറളം ഫാമില്‍ ആദിവാസിക്കു കാട്ടാനയുടെ കുത്തേറ്റു; ആദിവാസി പുനരധിവാസ മേഖല ഭീതിയില്‍

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസിക്കു കാട്ടാനയുടെ കുത്തേറ്റു. പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്ക് ചെങ്കായകുന്നിലെ രാഘവനാണ് കുത്തേറ്റത്. രാഘവനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചയോടെയാണു ആനയുടെ കുത്തേറ്റ നിലയിൽ രാഘവനെ കണ്ടെത്തിയത്.
നേരത്തെ കാട്ടാനയുടെ കുത്തേറ്റു പുനരധിവാസമേഖലയിൽ രണ്ടു ആദിവാസികള്‍ കൊല്ലപ്പെട്ടിരുന്നു. പുനരധിവാസ മേഖലയിലെ കോട്ടപ്പാറ ഡിവിഷനില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടാനയെ തടയാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. ഇതു  പ്രദേശത്തെ ആദിവാസി സമൂഹത്തെയൊന്നാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
വാസയോഗ്യമല്ലെന്നു വനം വകുപ്പു റിപ്പോര്‍ട്ടു നല്‍കിയ കാടിനോടു ചേര്‍ന്നു കിടക്കുന്ന പല പ്രദേശങ്ങളും സര്‍ക്കാര്‍ ആദിവാസികള്‍ക്ക് അനുവദിച്ചതാണ് പ്രശ്‌നം വഷളാക്കുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Read More >>