സ്വകാര്യത സംരക്ഷിക്കും; നയം വ്യക്തമാക്കി വാട്സ്ആപ്പ്

മെസെജുകളോ, ഫോട്ടോയോ മറ്റു ഡേറ്റയോ ഫെയ്‌സ്ബുക്കിനു കൈമാറില്ലെന്നും ഉപയോക്താക്കളുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പറും മാത്രമാണ് തങ്ങള്‍ ഫേസ്ബുക്കുമായി പങ്കു വയ്ക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

സ്വകാര്യത സംരക്ഷിക്കും; നയം വ്യക്തമാക്കി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ രംഗത്തെ പുതു വിപ്ലവമായി മാറിയ വാട്സ് ആപ്പ് തങ്ങളുടെ പുതിയ സ്വകാര്യ നയത്തെ പറ്റിയുള്ളനയം വ്യക്തമാക്കുന്നു.  പുതിയ സ്വകാര്യനയത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ ന്യൂഡല്‍ഹി കോടതിയിലാണ് വാട്ട്സ്ആപ്പ് നിലപാട് വ്യക്തമാക്കിയത്.

ഇന്‍സ്റ്റന്‍റ് സന്ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന്‍റെ നിര്‍ദേങ്ങളും നിയമങ്ങളും പാലിക്കാന്‍ തങ്ങള്‍ബാധ്യസ്ഥരാണെന്നും തങ്ങളുടെനയങ്ങള്‍ ഇതിനെ യാതൊരു തരത്തിലും ലംഘിക്കുകയില്ലെന്നും  വാട്ട്‌സ്ആപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സിദ്ധാര്‍ഥ് ലുത്ര ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ദിനാര സെഗാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.


മെസെജുകളോ, ഫോട്ടോയോ മറ്റു ഡേറ്റയോ ഫെയ്‌സ്ബുക്കിനു കൈമാറില്ലെന്നും  ഉപയോക്താക്കളുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പറും മാത്രമാണ് തങ്ങള്‍ ഫേസ്ബുക്കുമായി പങ്കു വയ്ക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഉപയോക്താക്കള്‍ പുതിയ സ്വകാര്യനയം അംഗീകരിക്കുന്നതോടെ മുഴുവന്‍ വിവരങ്ങളും വാട്ട്‌സ്ആപ്പ് മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനു കൈമാറുകയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. പ്രതിഭ എം.സിങ് വാദിച്ചു. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 20നു മുന്‍പു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി വാട്ടസ്ആപ്പിനോടു നിര്‍ദേശിച്ചു. കേസ് 21നു വീണ്ടും പരിഗണിക്കും.

Read More >>