ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്..

ദമ്പതികളുടെ ജീവിതത്തിൽ പ്രണയം നില നിർത്തുന്നതിൽ അവർ തമ്മിലുള്ള ആശയവിനിമയം ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഈ വരികൾ നിങ്ങളുടെ ഭാര്യയോടുള്ള സംഭാഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ, ദാമ്പത്യത്തിൽ ഒരു നല്ല മാറ്റം ഉറപ്പ്!

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്..

"കഴിക്കാൻ ഒന്നുമായില്ലെ ഇതു വരെ ?"

"ഇവിടെല്ലാം നിനക്കൊന്നു അടുക്കിപ്പെറുക്കി വച്ചാൽ എന്താ?"

നിങ്ങൾ ഭാര്യയോട് പറയാറുള്ള പതിവ് പല്ലവികൾ ഇവയൊക്കെയാണോ? എന്നാൽ അവൾ നിങ്ങളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നതെന്താണ് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ദമ്പതികളുടെ ജീവിതത്തിൽ പ്രണയം നില നിർത്തുന്നതിൽ അവർ തമ്മിലുള്ള ആശയവിനിമയം ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഈ വരികൾ നിങ്ങളുടെ ഭാര്യയോടുള്ള സംഭാഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ, ദാമ്പത്യത്തിൽ ഒരു നല്ല മാറ്റം ഉറപ്പ്!


ഒരുങ്ങിയില്ലെങ്കിലും നിന്നെ കാണാൻ എന്ത് ഭംഗിയാണ്..aid4260-728px-Be-a-Good-Wife-Step-11


ഇവൾക്കെന്താ അൽപ്പം കൂടി ഒരുങ്ങി നടന്നാൽ എന്നുള്ള ആത്മഗതം മനസ്സിൽ തന്നെ സൂക്ഷിക്കുക. നിങ്ങളുടെ വാക്കുകൾക്ക് അവളിൽ ജനിപ്പിക്കുന്ന ആത്മവിശ്വാസം ചെറുതല്ല.

എനിക്കറിയാവുന്ന ചില പുരുഷൻമാരേക്കാൾ നിനക്ക് എത്ര നന്നായി കാറോടിക്കാനറിയാം.

kali-in-car

അയ്യോ! എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിച്ചത്.

സുഖമില്ല എങ്കിൽ വിശ്രമിച്ചോളൂ, അതുവരെ വീട്ടിലെകാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം..


kitchen

അസംഭവ്യം! അല്ലെ? എന്നാൽ ഈ ഒറ്റ ഡയലോഗ് മതി എത്ര സുഖമില്ലെങ്കിലും ഭാര്യ തന്നെ ഈ വക കാര്യങ്ങൾ സന്തോഷത്തോടെ കൈകാര്യം ചെയ്യാൻ. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചു നോക്കൂ...

നിന്റെ പ്രായത്തിലുള്ളവരെപേക്ഷിച്ച് നീ എത്ര മെലിഞ്ഞിട്ടാണ്..

aid989905-728px-Build-a-Good-Relationship-With-Your-Husband-Step-6ഇത്രയും കല്ല് വച്ച നുണ വേണോ എന്നാണോ ... സാരമില്ല! ഒന്നുമില്ലെങ്കിലും നിങ്ങളുടെ ഭാര്യയല്ലെ...

എന്റെ അമ്മ അംഗീകരിച്ച സ്ത്രീയാണ് നീ...


motheer in law

അമ്മായിയമ്മയുടെ അംഗീകാരം ഓസ്ക്കാർ അവാർഡിനേക്കാൾ വലുതാണ് എന്നറിയില്ലെ?

സമ്മതിച്ചു! നീ പറഞ്ഞതാണ് ശരി..

aid679778-728px-Improve-Your-Relationship-With-Your-Spouse-Step-3-Version-3ഞാൻ ഇത് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണം എന്നുള്ള മനോഭാവം ഉപേക്ഷിക്കുക. ജീവിതത്തിൽ സമാധാനം അല്ലെ പ്രധാനം.

ഈ സീരിയൽ നടിമാരേക്കാൾ എത്രയോ സുന്ദരിയാണ് നീ

asian-woman-thinking

ആ കണ്ണുകളിലെ തിളക്കം വെറുതെ നഷ്ടപ്പെടുത്തുന്നതെന്തിനാണ്?

നിന്റെ സമയമാണ് എനിക്ക് പ്രധാനം, അവർ കാത്തിരിക്കട്ടെ...

aid4260-728px-Be-a-Good-Wife-Step-13-Version-2

പരിപാടികൾ ക്രമീകരിക്കുമ്പോൾ ഭാര്യയുടെ താൽപര്യങ്ങൾക്കും സമയത്തിനും പ്രാധാന്യം നൽകുവാൻ ശ്രമിക്കുന്നത് ദാമ്പത്യത്തിൽ ചെറിയ കാര്യമല്ല

നീ പണം കൈകാര്യം ചെയ്യുന്നതിൽ വിവേകമതിയാണ്

aid989905-728px-Build-a-Good-Relationship-With-Your-Husband-Step-9

ഷോപ്പിംഗിന് ഒരുങ്ങുമ്പോഴോ, കുടുംബത്തിന്റെ സാമ്പത്തികം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായി വരുമ്പോൾ ഇങ്ങനെ പറഞ്ഞു നോക്കൂ... ഫലം അതിശയിപ്പിക്കുന്നതായിരിക്കും തീർച്ച!

നമ്മുക്ക് ഒരുമിച്ച് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല

aid679778-728px-Improve-Your-Relationship-With-Your-Spouse-Step-12

ഇതിലും നല്ല ഒരു പ്രതീക്ഷ അവളും ആഗ്രഹിക്കുന്നുണ്ടാവില്ല.