ദിലീപിന്റെ ഓണച്ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ മോഷണമെന്നാരോപണം; തെളിവുകള്‍ നിരത്തി യുവ തിരക്കഥകൃത്ത് രംഗത്ത്

ഒരു തല്ലു കേസേറ്റെടുത്ത് ജയിലിലെത്തുന്ന നായക കഥാപാത്രം ആ സംഭവത്തില്‍ പരിക്കുപറ്റിയ വ്യക്തി മരിക്കുന്നതോടെ കൊലക്കേസില്‍ ജയിലില്‍ പെട്ടു പോകുന്നതായിരുന്നു തന്റെ കഥ

ദിലീപിന്റെ ഓണച്ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ മോഷണമെന്നാരോപണം; തെളിവുകള്‍ നിരത്തി യുവ തിരക്കഥകൃത്ത് രംഗത്ത്

ജനപ്രീയ നായകന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ മോഷണമെന്നാരോപണം. താന്‍ 'ലോക്കല്‍സ്' എന്നാ പേരില്‍ പൂര്‍ത്തിയാക്കിയ തിരക്കഥ സംവിധായകന്‍ സുന്ദര്‍ദാസ് കോപ്പിയടിച്ചു തട്ടികൂട്ടിയ ചിത്രമാണ്  വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍എന്നാ ആരോപണവുമായി യുവ സംവിധായകന്‍ ഷിജു ജോണ്‍ രംഗതെത്തി. സിനിമസ്‌കൂപ്പാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

ബെന്നി പി നായരമ്ബലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത് ദിലീപ് മുഖ്യവേഷത്തിലെത്തിയ ചിത്രം ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ്  സുന്ദര്‍ ദാസ് തന്റെ കഥ മോഷ്ട്ടിച്ചുവെന്ന ആരോപണവുമായി ഷിജു രംഗതെത്തിയത്.


ഷിജു ചിത്രം കണ്ടുകഴിഞ്ഞു സംവിധായകന്‍ സുന്ദര്‍ദാസിനയച്ച വാട്സാപ്പ് മെസ്സേജ് താഴെ

14333144_712749192212547_8097857713152063464_n

ചിത്രത്തിന്റെ കഥ താന്‍ സംവിധായകന്‍ സുന്ദര്‍ദാസിനോടു നേരത്തേ പറഞ്ഞിട്ടുള്ളതാണെന്നാണു ഷിജു ജോണ്‍ പറയുന്നത്. ഷിജു ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ചുവടെ:

''എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരു ദിവസമാവേണ്ടതായിരുന്നു ഇന്ന്.

8 വര്‍ഷത്തോളം ഞാന്‍ മനസ്സില്‍ കൊണ്ടു നടന്ന കഥ ഇന്ന് സിനിമയാവുകയാണ്, എനിക്കൊരു പങ്കുമില്ലാതെ. ശ്രീ.സുന്ദര്‍ദാസ്സ് ഞാന്‍ നിങ്ങളെ വല്ലാതെ വിശ്വസിച്ചു പോയി. അത് എന്റെ തെറ്റ്; സാരമില്ല. ജീവിതം ഇനിയും കിടക്കുകയല്ലേ. പക്ഷേ, നിങ്ങളൊരു കള്ളനാണെന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല. ഫ്രണ്ട്സ് എല്ലാരും ഈ സിനിമ കാണണം. വിഷമത്തോടെ ഷിജു ജോണ്‍ ''.

സുന്ദര്‍ദാസിന്‍റെ വീടിന്‍റെ സമീപമാണ് തന്റെ വീടെന്നും ഏകദേശം 8 വര്‍ഷത്തോളമെടുത്താണ് താന്‍ ഈ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതെന്നും ഷിജു പറയുന്നു.

"6 വര്‍ഷം മുമ്ബ് സുന്ദര്‍ദാസ് പറഞ്ഞിട്ടു താന്‍ പൊള്ളാച്ചിയിലെ 'നല്ലവന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ ജയസൂര്യയോട് കഥ പറഞ്ഞിരുന്നു. അന്നു കഥ ഇഷ്ടപ്പെട്ടെങ്കിലും കാലിന്‍റെ പ്രശ്നം കാരണം ആക്ഷന്‍ സീനുകള്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ടു കഥയില്‍ ചെറിയ ചില മാറ്റങ്ങള്‍ ജയസൂര്യ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനു തയ്യാറാകാതെ സുന്ദര്‍ദാസ് ഇന്ദ്രജിത്തിനെ വെച്ചു പടം ചെയ്യാമെന്നു പറയുകയും അദ്ദേഹത്തിന്‍റെ മരടിലെ വസതിയില്‍ ചെന്നു താന്‍ കഥ പറയുകയും ചെയ്യതാണ്. കഥ ഇഷ്ടപ്പെട്ട ഇന്ദ്രജിത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ചു താന്‍ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും സുന്ദര്‍ദാസിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ദിലീപിന്‍റെ ഡേറ്റ് കൈയ്യിലുള്ള സുന്ദര്‍ദാസ് പിന്നീടു ദിലീപ് ചിത്രത്തിനു വേണ്ടി പരിശ്രമിക്കുകയും എന്‍റെ പ്രൊജക്ടില്‍ ഉത്സാഹം കാട്ടാതിരിക്കുകയുമായിരുന്നു. ഇതോടെ ഞാന്‍ എസ് പി മഹേഷിനു വേണ്ടി ആസിഫ് അലിയോടു കഥ പറയുകയും കഥ ആസിഫ് അലിക്കു ഇഷ്ടമാവുകയും ചെയ്തു. ആസിഫ് അലി ചിത്രവുമായി മുന്നോട്ടു പോകുന്നതിന്‍റെ ഇടക്കാണു സുന്ദര്‍ദാസ് ഒരുക്കുന്ന ദിലീപ് ചിത്രത്തിന്‍റെ വാര്‍ത്ത അറിയുന്നത്." ഷിജു പറയുന്നു.

14332968_712749012212565_8221323049321158516_nചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും മറ്റും മാധ്യമങ്ങളില്‍ വന്നു തുടങ്ങിയപ്പോള്‍ ആദ്യം ഷിജു കരുതിയത്  ആശയം മാത്രം തന്റെ കഥയില്‍ നിന്നു എടുക്കുന്നുവെന്നാണ്. എന്നാല്‍ ആദ്യ ഷോ കണ്ടതോടെ താന്‍ ഞെട്ടിയതായി ഷിജോ പറയുന്നു. ചിത്രത്തിന്‍റെ ആദ്യ ഇരുപതു മിനിറ്റ് തന്‍റെ സ്ക്രിപ്റ്റ് അതേ പടി തന്നെ പകര്‍ത്തി വെച്ചിരിക്കുകയാണെന്ന് ഷിജു ജോണ്‍അടിവരയിട്ടുകൊണ്ട്പറയുന്നു.

കഥയിലെ നായിക, വില്ലന്‍ എന്നിവരെയൊക്കെ പുതുതായി സൃഷ്ടിച്ചെങ്കിലും കഥയുടെ അടിസ്ഥാനമായ ജയില്‍ ജീവിതവും അവിടത്തെ സംഭവവികാസങ്ങളുമൊക്കെ തന്‍റെ സൃഷ്ടിയാണെന്നും അതില്‍ വെള്ളം കലര്‍ത്തി ഒരു നല്ല സിനിമയെ ഇവര്‍ കുളമാക്കിയെന്നും ഷിജു പറയുന്നു.

"രണ്‍ജി പണിക്കര്‍ ചെയ്ത പോലീസ് വേഷം ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നതു ലാലു അലക്സിനെ ആയിരുന്നു. ലാലു അലക്സിന്‍റെ മകളായെത്തുന്ന ആന്‍സി എന്ന കഥാപാത്രമായിരുന്നു തന്‍റെ കഥയിലെ നായിക. എന്നാല്‍ ആ ഭാഗങ്ങളൊക്കെ ചിത്രത്തില്‍ നിന്ന് മാറ്റപ്പെടുകയും പുതിയ നായികാ കഥാപാത്രം എത്തുകയും ചെയ്തു.
ഒരു തല്ലു കേസേറ്റെടുത്ത് ജയിലിലെത്തുന്ന നായക കഥാപാത്രം ആ സംഭവത്തില്‍ പരിക്കുപറ്റിയ വ്യക്തി മരിക്കുന്നതോടെ കൊലക്കേസില്‍ ജയിലില്‍ പെട്ടു പോകുന്നതായിരുന്നു തന്റെ കഥ".

14224782_712749078879225_7869174525674004851_n

ചിത്രം കണ്ടു കഴിഞ്ഞു താന്‍ സുന്ദര്‍ദാസിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. കലാഭവന്‍ മണിയുടെ സംസ്കാര ചടങ്ങില്‍ വച്ച്‌ കണ്ടപ്പോള്‍ സുന്ദര്‍ദാസ് ഒഴിഞ്ഞുമാറിയിരുന്നു, പക്ഷെ ആ ഒഴിഞ്ഞുമാറ്റത്തിന്‍റെ കാരണം തനിക്കു അന്ന് മനസ്സിലായില്ല. ബെന്നി പി നായരമ്ബലത്തെ ചിത്രത്തിലേക്കു കൊണ്ടുവന്നതു സാറ്റലൈറ്റ് തുക കൂടാന്‍ വേണ്ടി മാത്രമാണെന്ന് വിശ്വസിക്കുന്ന ഷിജു ചോദിക്കുന്നു ''ഏതോ ഒരു ഷിജു ജോണ്‍ എഴുതിയ കഥക്കു ആര് വിലകൊടുക്കാനാണ് ?''.

സംഭവത്തില്‍ ഏറെ വിഷമമുണ്ടെങ്കിലും അതു കൊണ്ടു സിനിമ എന്ന സ്വപ്നം അവസാനിപ്പിക്കാതെ മറ്റൊരു തിരക്കഥയുടെ പണിപ്പുരയിലാണു ഷിജു ജോണ്‍....