'സലഫികളുടെ വിടി ബൽറാം' ലേഖനം: നാരദ ന്യൂസ് ഖേദം പ്രകടിപ്പിക്കുന്നു

കഴിഞ്ഞ ദിവസം നാരദ ന്യൂസ് പ്രസിദ്ധീകരിച്ച സലഫികളുടെ വി ടി ബൽറാം അഥവാ കേരളത്തിലെ മുസ്ലിം വിമർശകരുടെ ബൗദ്ധിക പ്രതിസന്ധികൾ എന്ന ലേഖനം പ്രസിദ്ധീകരിച്ചതിൽ നാരദ ന്യൂസ് ഖേദിക്കുന്നു.

കഴിഞ്ഞ ദിവസം നാരദ ന്യൂസ് പ്രസിദ്ധീകരിച്ച സലഫികളുടെ വി ടി ബൽറാം അഥവാ കേരളത്തിലെ മുസ്ലിം വിമർശകരുടെ ബൗദ്ധിക പ്രതിസന്ധികൾ എന്ന ലേഖനം പ്രസിദ്ധീകരിച്ചതിൽ നാരദ ന്യൂസ് ഖേദിക്കുന്നു.

സലഫി, വഹാബി ചിന്തകളുടെ സംവാദാന്തരീക്ഷത്തിലാണ് ജമാൽ കെ പി എന്ന പേരിൽ നുഅയ്മൻ കീപ്രത്ത് ആൻട്രു എഴുതി തന്ന ലേഖനം നാരദ ന്യൂസിൽ പ്രസിദ്ധീകരിച്ചത്. അപരനാമങ്ങളിൽ എഴുതുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് നാരദയുടെ പോളിസികൾക്ക് വിരുദ്ധമാണ്. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഒരു ജേർണലിസ്റ്റ് ട്രെയിനിയാണ് ലേഖനം പ്രസിദ്ധീകരിച്ചതും ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ ഷെയർ ചെയ്തതും.


പ്രസ്തുത ലേഖനത്തിൽ നാരദയുടെ പോളിസികൾക്ക് വിരുദ്ധമായ പല പരാമർശങ്ങളും ഉണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞ ഉടനെ ആ ലേഖനം പിൻവലിക്കുകയാണ് ഉണ്ടായത്. ആരെയും വ്യക്തിപരമായ ആക്ഷേപിക്കാനോ അവരുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാനോ നാരദ ന്യൂസ് ആഗ്രഹിക്കുന്നില്ല. സൗഹാർദ്ദ പൂർവ്വമായ സംവാദം മാത്രമാണ് നാരദ ന്യൂസിന്റെ ലക്ഷ്യം. ലക്ഷ്യത്തിന് വിരുദ്ധമായ ഉള്ളടക്കമാണ് പ്രസ്തുത ലേഖനത്തിൽ ഉണ്ടായിരുന്നതെന്ന് ബോധ്യമായിട്ടുണ്ട്. അത് ആരെയെങ്കിലും വ്യക്തിപരമായി വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നു.

Story by
Read More >>