പുറമ്പോക്ക് തോടു മൂടി പേള്‍സ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണം; കണ്ണടച്ച് ഉദ്യോഗസ്ഥര്‍; വെള്ളക്കെട്ടു മൂലം സമീപവാസികള്‍ ദുരിതത്തില്‍

ചെലവന്നൂര്‍ കായലിന് സമീപത്തെ കോച്ചാപ്പിള്ളി തോടിന്റെ അവസാന ഭാഗം നികത്തിയാണ് പേള്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കിയിരുന്ന തോട്ടില്‍ ഇപ്പോള്‍ ഒഴുക്കില്ലാത്തതിനാല്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കാനയില്‍ വെള്ളം കയറി ദുരിതത്തിലാണ് ജനങ്ങള്‍. 49000 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ നടപടി നേരിടുന്ന പേള്‍സ് ഗ്രൂപ്പാണ് ഫ്‌ളാറ്റിന്റെ നിര്‍മ്മാതാക്കള്‍.

പുറമ്പോക്ക് തോടു മൂടി പേള്‍സ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണം; കണ്ണടച്ച് ഉദ്യോഗസ്ഥര്‍; വെള്ളക്കെട്ടു മൂലം സമീപവാസികള്‍ ദുരിതത്തില്‍

കൊച്ചി: കടവന്ത്രയ്ക്ക് സമീപം എളംകുളത്ത് പേള്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്ട് കമ്പനി തോട് നികത്തിയാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചതെന്ന് സര്‍വ്വേയില്‍ വ്യക്തമായെങ്കിലും തുടര്‍നടപടിക്ക് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കണയന്നൂര്‍ താലൂക്കിലെ എളംകുളത്ത് 2007 ലാണ് പേള്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്ട് കമ്പനി ഫ്‌ളാറ്റ് നിര്‍മ്മാണം ആരംഭിച്ചത്.തണ്ണീര്‍ത്തട നിയമവും തീരദേശ പരിപാലന നിയമവും ലംഘിച്ചതിന് തീരദേശ പരിപാലന അതോറിറ്റിയുടേയും കൊച്ചി കോര്‍പ്പറേഷന്റേയും സ്റ്റോപ്പ് മെമ്മോകള്‍ ലഭിച്ചിരുന്നെങ്കിലും രാജ്യത്തിനകത്തും വിദേശത്തും വന്‍പിടിപാടുള്ള കമ്പനി 12 നിലകളുള്ള ഫ്‌ളാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ട് സര്‍വ്വേ നമ്പറുകളില്‍ കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ ഇടയിലൂടെ ഒഴുകിയിരുന്ന പുറമ്പോക്ക് തോട് നികത്തിയായിരുന്നു നിര്‍മ്മാണം.


[caption id="attachment_40677" align="aligncenter" width="640"]തോടു നികത്തിയ നിലയിൽ
തോടു നികത്തിയ നിലയിൽ[/caption]

കയ്യേറ്റമുണ്ടെങ്കില്‍ പൊളിക്കാമെന്ന് കോടതി; ഉദ്യോഗസ്ഥര്‍ക്ക് മൗനം

കമ്പനി നടത്തിയത് കയ്യേറ്റമാണോ എന്ന് അളന്നു തിട്ടപ്പെടുത്താന്‍ തഹസില്‍ദാര്‍ക്കും , സര്‍വ്വേ സൂപ്രണ്ടിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ലെ വിധിന്യായത്തിലൂടെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പുറമ്പോക്ക് തോട്് കയ്യേറിയെന്ന് കണ്ടെത്തിയാല്‍ തഹസില്‍ദാര്‍ക്ക് പൊളിച്ചു കളയാമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

[caption id="attachment_40678" align="aligncenter" width="640"]6 സര്‍വ്വേ സൂപ്രണ്ട് കണയന്നൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ്[/caption]

കമ്പനി തോട് കയ്യേറിയതായി സര്‍വ്വേ സൂപ്രണ്ട് കണയന്നൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ക്ക് ഈ വര്‍ഷം ജൂണ്‍ 30 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് മൗനം തുടരുകയാണ്. നേരത്തെയുണ്ടായിരുന്ന തഹസില്‍ദാര്‍ മാറിയതിനാല്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റുന്നത് ഇനിയും വൈകാനാണ് സാധ്യത.

[caption id="attachment_40679" align="aligncenter" width="640"]കൈയേറ്റമുണ്ടെങ്കിൽ പൊളിക്കാമെന്നു പറയുന്ന കോടതി വിധിയിൽ നിന്നുള്ള പ്രസക്തഭാഗം കൈയേറ്റമുണ്ടെങ്കിൽ പൊളിക്കാമെന്നു പറയുന്ന കോടതി വിധിയിൽ നിന്നുള്ള പ്രസക്തഭാഗം[/caption]
'' തഹസില്‍ദാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഫ്‌ളാറ്റുടമകളും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നടന്നത്. കയ്യേറിയെന്ന് കണ്ടെത്തിയിട്ടും നടപടിയൊന്നുമാകാത്തതിനാല്‍ ഇനിയും നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം''. -എ വി ആന്റണി, പൊതുപ്രവര്‍ത്തകന്‍

വെള്ളമൊഴുക്ക് നിലച്ചു; മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ട് പതിവ്

കോച്ചാപ്പിള്ളി തോടിന്റെ അവസാന ഭാഗം മണ്ണിട്ട് നികത്തി മതില്‍ കെട്ടി തിരിച്ചതിനാല്‍ ഇപ്പോള്‍ ഈ തോട്ടിലൂടെ വെള്ളമൊഴുകുന്നില്ല. 10.940 സെന്റ് പുറമ്പോക്ക് തോടാണ് കമ്പനി നികത്തിയത്. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കിയിരുന്ന തോടാണിത്. തോടിന്റെ ഒഴുക്ക് നിലച്ചതിനാല്‍ മഴ പെയ്യുമ്പോള്‍ പരിസരത്ത് വെള്ളക്കെട്ടുണ്ടാകുന്നതും പതിവാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കാനകളില്‍ വെള്ളം നിറഞ്ഞ് സമീപത്തെ വീടുകളില്‍ മാലിന്യമടക്കം അടിഞ്ഞു കൂടുന്നതായി പരാതിയുണ്ട്.

[caption id="attachment_40680" align="aligncenter" width="640"]വെള്ളക്കെട്ട് വെള്ളക്കെട്ട്[/caption]
''അഞ്ഞൂറോളം വീട്ടുകാര്‍ ഈ ഭാഗത്തുണ്ട്. തോട് മൂടി വെള്ളക്കെട്ടുണ്ടാകുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡുകളിലും മണ്ണിട്ട വഴികളിലുമൊക്കെ വെള്ളം കയറുന്നതിനാല്‍ യാത്ര ചെയ്യാന്‍ പോലും പലപ്പോഴും കഴിയാറില്ല . തോടിന്റെ മറ്റ് ഭാഗമാകട്ടെ കാടുമൂടി കിടക്കുകയാണ്. ഇതൊന്നും വൃത്തിയാക്കാന്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ല. ഒഴുക്കുണ്ടായിരുന്നപ്പോള്‍ ഇവിടുത്തെ കാനയില്‍ കുളിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ മഴ പെയ്താല്‍ മാലിന്യം പൊങ്ങി വീടുമുറ്റത്തെത്തും'' - തോമസ് എ പി (ഫ്രണ്ട്‌സ് നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി)

3.6 മീറ്റര്‍ വീതിയുള്ള തോടിന്റെ പല ഭാഗങ്ങളും കാടു മൂടി കിടക്കുകയാണിപ്പോള്‍. ഇത് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ 57ാം ഡിവിഷനിലെ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിസംഗതയാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് കൗണ്‍സിലറായ ജോണ്‍സന്റെ മറുപടി.

2-(1)

പേള്‍ ഗ്രൂപ്പ് എന്ന വന്‍ തട്ടിപ്പ് സംഘം

കേരളത്തില്‍ നിന്നുള്‍പ്പെടെ 49000 കോടി രൂപ നിക്ഷേപമായി സമാഹരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ നടപടി നേരിടുന്ന കമ്പനിയാണ് പേള്‍ അഗ്രോ ടെക്ക് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ആറു കോടിയോളം നിക്ഷേപകരില്‍ നിന്ന് പണം തട്ടി കമ്പനി വന്‍ തോതില്‍ ഭൂമി വാങ്ങി കൂട്ടിയിരുന്നു. ആസ്തികള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇതിനുള്ള നടപടികള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിക്ക് മുന്നില്‍ കേരളത്തില്‍ നിന്നുള്ള അന്‍പതിനായിരം നിക്ഷേപകരുടെ അപേക്ഷകളാണ് ലഭിച്ചത്. കമ്പനിയുടെ ഓസ്‌ട്രേലിയയിലുള്ള ആസ്തികള്‍ വില്‍ക്കുന്നത് തടയാനുള്ള നിയമനടപടികളില്‍ സെബിയെ സഹായിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

8

Read More >>