ഇന്ത്യയിലേക്ക് വരാന്‍ പാസ്‌പോര്‍ട്ട് ഇല്ലെന്ന് കോടതിയോട് മല്യ

അടുത്ത വിചാരണയ്ക്കായി കേസ് ഒക്ടോബര്‍ 4 ലേക്ക് മാറ്റി വെച്ചു. അന്ന് മല്യയുടെ മല്യയുടെ പ്രതികരണം ഹാജരാക്കണമെന്ന് കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദേശം നല്‍കി.

ഇന്ത്യയിലേക്ക് വരാന്‍ പാസ്‌പോര്‍ട്ട് ഇല്ലെന്ന് കോടതിയോട് മല്യ

ന്യൂഡല്‍ഹി: 'ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹമുണ്ട്, പക്ഷേ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ സാധിക്കുന്നില്ല', വിവാദ മദ്യവ്യവസായി വിജയ് മല്യ ഡല്‍ഹി കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം(ഫെറ) ലംഘിച്ചെന്ന കേസില്‍ വിസ്താരം നടക്കുന്നതിനിടെയാണ് മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

ജുലൈ ഒമ്പതിന് കേസില്‍ മല്യ നേരിട്ട് ഹാജരാകേണ്ടെന്ന ഇളവ് കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മല്യയുടെ പുതിയ വിശദീകരണം.

2016 ഏപ്രില്‍ 23 ന് തന്റെ ഭാഗം കേള്‍ക്കാതെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്നാണ് മല്യയുടെ വിശദീകരണം. എന്നാല്‍, മറ്റ് പല കേസുകളിലേയും നടപടിക്രമങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞു മാറുകയാണെന്നും മല്യയുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

അടുത്ത വിചാരണയ്ക്കായി കേസ് ഒക്ടോബര്‍ 4 ലേക്ക് മാറ്റി വെച്ചു. അന്ന് മല്യയുടെ മല്യയുടെ പ്രതികരണം ഹാജരാക്കണമെന്ന് കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദേശം നല്‍കി.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ ബാധ്യതയുള്ള മല്യ ഇപ്പോള്‍ ലണ്ടനിലാണുള്ളത്. മല്യക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Story by
Read More >>