ഇന്ത്യ ഭരിക്കുന്നത് ഗാന്ധിജിയെ കൊന്നവര്‍: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ

ആര്‍എസ്എസുകാരന്‍ എന്ന് സ്വയം അഭിമാനിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പോലും ആര്‍എസ്എസ് മെമ്പര്‍ഷിപ്പ് രസീത് കാണിക്കാനാകില്ല. അങ്ങനെയുള്ള മോദി ആര്‍എസ്എസ് ആണെങ്കില്‍ ഗോഡ്‌സേയും ആര്‍എസ്എസ് തന്നെയാണ്- ബല്‍റാം പറഞ്ഞു....

ഇന്ത്യ ഭരിക്കുന്നത് ഗാന്ധിജിയെ കൊന്നവര്‍: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ

സമദ് പുന്നല


ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. ഗാന്ധിയെ കൊന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നും ഈ സത്യം എവിടെ പറയുന്നതിനും തനിക്ക് മടിയില്ലെന്നും ബല്‍റാം യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം കുന്നിക്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞു. എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിടി ബല്‍റാമിന്റെ പ്രസ്താവന.

ആര്‍എസ്എസ് എന്നുള്ളത് ഒരു സംഘടന മാത്രമല്ലെന്നും ഒരു മനോഭാവം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസില്‍ അംഗത്വമെടുക്കാന്‍ ഒരു നടപടിക്രമവും പാലിക്കേണ്ടതില്ല. അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്തുള്ള ശാഖയില്‍ പോയി ചേര്‍ന്നാല്‍ മാത്രം മതി. അംഗത്വമെടുത്തതിന് തെളിവായി യാതൊരുവിധ രേഖകളും ആര്‍എസ്എസുകാരുടെ കൈയില്‍ കാണില്ല. ആര്‍എസ്എസുകാരന്‍ എന്ന് സ്വയം അഭിമാനിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പോലും ആര്‍എസ്എസ് മെമ്പര്‍ഷിപ്പ് രസീത് കാണിക്കാനാകില്ല. അങ്ങനെയുള്ള മോദി ആര്‍എസ്എസ് ആണെങ്കില്‍ ഗോഡ്‌സേയും ആര്‍എസ്എസ് തന്നെയാണ്- ബല്‍റാം പറഞ്ഞു.

ഗാന്ധിവധത്തിന് തൊട്ടുമുമ്പ് ഗോഡ്‌സേ സംഘടനയില്‍ നിന്നും പുറത്തുപോയി എന്നാണ് ആര്‍എസ്എസ് പറഞ്ഞു പരത്തുന്നത്. നിയമം മാത്രം നോക്കു്‌ന കോടതിക്ക് മുന്നിലും അവര്‍ക്കത് പറയാനാകും എന്നും ബല്‍റാം പറയുന്നു. എന്നാല്‍ സാഹചര്യത്തെളിവുകള്‍ നോക്കുമ്പോള്‍ ഗോഡ്‌സേ ആര്‍എസ്എസിന്റെ സന്താനമെന്നു തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യ പറയുന്നത് ജനങ്ങള്‍ അല്ലെന്നും നാഥുറാം ഗോഡ്‌സേയുടെ സഹോദരനായ ഗോപാല്‍ ഗോഡ്‌സേയാണെന്നും ബല്‍റാം പറഞ്ഞു. താനും നാഥുറാമും ഉള്‍പ്പെടെയുള്ളവര്‍ ഒരു കാലത്തും ആര്‍എസ്എസ് വിട്ടുപോയിട്ടില്ലെന്നാണ് ഗോപാല്‍ ഗോഡ്‌സെ പറഞ്ഞിട്ടുള്ളതെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ രണ്ടാമത്തെ കുടുംബമാണ് സംഘകുടുംബമെന്നും ഞങ്ങളുടെ കാഴ്ചപ്പാടുകളെ രൂപീകരിച്ചത് ആര്‍എസ്എസ് ആണെന്നും ഗോപാല്‍ ഗോഡ്‌സേ പറഞ്ഞിരുന്നു. രാഷ്‌രടപിതാവിനെ കൊല്ലുന്ന സമയത്തുപോലും ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് നാഥുറാം എന്നു പറഞ്ഞത് രാഹുല്‍ ഗാന്ധിയല്ലെന്നും അത് സഹോദരായ ഗോപാല്‍ ആയിരുന്നുവെന്നും ബല്‍റാം സൂചിപ്പിച്ചു. അങ്ങനെയുള്ള സംഘടനാണ് ഇപ്പോള്‍ ഇക്കാര്യം പറഞ്ഞാല്‍ കേസ് നല്‍കുമെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കേസ് കൊടുക്കുകയാണെങ്കില്‍ അത് നടക്കട്ടേയെന്നും നമുക്ക് കോടതിയില്‍ കാണാമെന്നും ബല്‍റാം പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു. ചരിത്രം ചരിത്രമായിത്തന്നെ നമുക്ക് പറയേണ്ടി വരുമെന്നും ബല്‍റാം പറഞ്ഞു.

https://www.youtube.com/watch?v=HLp-ShtJWwo