ആര്‍എസ്എസ് തീവ്രവാദസ്വഭാവമുള്ള സംഘടന; ക്ഷേത്രകാര്യങ്ങളില്‍ ആര്‍എസ്എസുമായി സഹകരിക്കുമെന്ന് പറയുന്ന പ്രയാര്‍ ഗോപാല കൃഷ്ണന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിടി ബല്‍റാം

ആര്‍എസ്എസ് ഒരു ഹൈന്ദവ സംഘടനയല്ലെന്നും ഒരു ഹിന്ദുത്വ സംഘടന ആണെന്നും സൂചിപ്പിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. നിഷ്‌ക്കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രങ്ങളുടെ മറവില്‍ ആയുധ പരിശീലനങ്ങളടക്കം നടത്തുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടന ആണ് അതെന്നും ഒരിക്കലും അതൊരു ഭക്തസംഘടനയല്ലെന്നും ബല്‍റാം പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

ആര്‍എസ്എസ് തീവ്രവാദസ്വഭാവമുള്ള സംഘടന; ക്ഷേത്രകാര്യങ്ങളില്‍ ആര്‍എസ്എസുമായി സഹകരിക്കുമെന്ന് പറയുന്ന പ്രയാര്‍ ഗോപാല കൃഷ്ണന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിടി ബല്‍റാം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാല കൃഷ്ണനെതിരെ വിടി ബല്‍റാം എംഎല്‍എ. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ആര്‍എസ്എസ്സുമായി ക്ഷേത്രകാര്യങ്ങളില്‍ സഹകരിക്കുമെന്ന് പറയുന്ന പ്രയാര്‍ ഗോപാല കൃഷ്ണന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ആര്‍എസ്എസ് ഒരു ഹൈന്ദവ സംഘടനയല്ലെന്നും ഒരു ഹിന്ദുത്വ സംഘടന ആണെന്നും സൂചിപ്പിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. നിഷ്‌ക്കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രങ്ങളുടെ മറവില്‍ ആയുധ പരിശീലനങ്ങളടക്കം നടത്തുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടന ആണ് അതെന്നും ഒരിക്കലും അതൊരു ഭക്തസംഘടനയല്ലെന്നും ബല്‍റാം പോസ്റ്റില്‍ സൂചിപ്പിക്കുന്നു.


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് സവര്‍ക്കര്‍ രൂപീകരിച്ച ഹിന്ദുത്വമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആര്‍എസ്എസിന്റെ വിധ്വംസകാശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് നോമിനിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പദവിയിലെത്തിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആര്‍എസ്എസുമായി ക്ഷേത്രകാര്യങ്ങളില്‍ സഹകരിക്കുമെന്ന് പറയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ബല്‍റാം പറയുന്നു.

ഭക്തിയുടേയും വിശ്വാസങ്ങളുടേയും കാര്യത്തില്‍ കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ നേരിട്ടിടപെടാറില്ലെങ്കിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് മതേതര പൊതുസമൂഹത്തിന് മുന്നില്‍ സംശയങ്ങളുളവാക്കുന്ന ഈ വിഷയത്തേക്കുറിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും ബല്‍റാം ആവശ്യപ്പെടുന്നുണ്ട്.

Read More >>