ഭരണപരിഷ്കാര കമ്മീഷന്‍; 17 സ്റ്റാഫ് അംഗങ്ങളില്‍ 14 പേരും വിഎസ്സിന് വേണ്ടി

മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീലാഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.

ഭരണപരിഷ്കാര കമ്മീഷന്‍; 17 സ്റ്റാഫ് അംഗങ്ങളില്‍ 14 പേരും വിഎസ്സിന് വേണ്ടി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ(എം)നേതാവുമായ വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന് ഓഫീസ് സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടില്‍ പ്രവര്‍ത്തിക്കും. ഓഫീസും സ്റ്റാഫുമായിട്ടുണ്ടങ്കിലും ഓദ്യോഗിക വസതി എതെന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് 100 ദിവസം തികഞ്ഞ ഇന്നലെയാണ് ഭരണപരിഷ്കാര കമ്മീഷന് ഓഫീസും സ്റ്റാഫും അനുവദിച്ചു ഉത്തരവ് ഇറങ്ങിയത്.

ഭരണ പരിഷ്കാര കമ്മീഷനില്‍ അഡീഷണൽ സെക്രട്ടറി അടക്കം പതിനേഴ് പേരാണ് സ്റ്റാഫ്‌ ലിസ്റ്റിലുള്ളത്. ഈ 17 പേരില്‍ 14 പേരെ വിഎസിന്റെ പ്രവർത്തനത്തിന് മാത്രമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, രണ്ട് പിഎ, ഒരു സ്റ്റെനോ, നാല് ക്ലർക്കുമാർ, രണ്ട് ഡ്രൈവർ, ഒരു പാചകക്കാരൻ, രണ്ട് സുരക്ഷാ ജീവനക്കാർ എന്നിവരാണ് വിഎസ്സിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റാഫുകള്‍.

മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീലാഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.

Read More >>