വീണ്ടും വിഎസ്സിന് 'പ്രതിപക്ഷ നേതാവിന്റെ' കാര്‍

സെക്രട്ടറിയേറ്റിന്‍റെ ആനക്സില്‍ അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് ആദ്യമറിയിച്ചിരിന്നുവെങ്കിലും ആ തീരുമാനത്തില്‍ മാറ്റമുണ്ടായതായാണ് സൂചന.

വീണ്ടും വിഎസ്സിന്

തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്നാ നിലയില്‍ കാബിനറ്റ് പദവി ലഭിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഔദ്യോഗിക വാഹനം അനുവദിച്ചു. മുന്‍പ്  പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വിഎസ് സഞ്ചരിച്ചിരുന്ന അതേ 77ാം നമ്പര്‍  ടൊയോട്ട കൊറോള കാര്‍ തന്നെയാണ് അദ്ദേഹത്തിന് വീണ്ടും അനുവദിച്ചിരിക്കുന്നത്.

സ്ഥാനവും കാറും സുരക്ഷയുമൊക്കെയായെങ്കിലും അദ്ദേഹത്തിന്റെ ഓഫീസിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സെക്രട്ടറിയേറ്റിന്‍റെ ആനക്സില്‍ അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് ആദ്യമറിയിച്ചിരിന്നുവെങ്കിലും ആ തീരുമാനത്തില്‍ മാറ്റമുണ്ടായതായാണ് സൂചന. മുൻമുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റ് വളപ്പിൽ കുടിയിരുത്തുന്നതിനോട് ഉന്നത ഭരണകേന്ദ്രങ്ങൾക്കു താൽപര്യമില്ലയെന്നാണ് വിവരം.

അതേസമയം, പുതിയ സ്ഥാനമേറ്റടുത്ത് കൊണ്ട്, വിഎസ് ഉടന്‍ തന്നെ തന്‍റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റും. കവടിയാറിലുള്ള ‘കവടിയാർ ഹൗസ്’ അദ്ദേഹത്തിനായി തയ്യാറായി കഴിഞ്ഞു.