ഭരണ പരിഷ്‌കാര കമ്മീഷനോട് അവഹേളനം; ചീഫ് സെക്രട്ടറിക്ക് വിഎസിന്റെ കത്ത്

ഔദ്യോഗിക വസതിയുടേയും ഓഫീസിന്റേയും കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ചാണ് വിഎസ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് കത്തയച്ചിരിക്കുന്നത്.

ഭരണ പരിഷ്‌കാര കമ്മീഷനോട് അവഹേളനം; ചീഫ് സെക്രട്ടറിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചിട്ടും തുടര്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഔദ്യോഗിക വസതിയുടേയും ഓഫീസിന്റേയും കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ചാണ് വിഎസ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് കത്തയച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ കമ്മീഷന്‍ ഓഫീസ് അനുവദിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.


തന്നേയും കമ്മീഷനേയും സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് കത്തിലൂടെ വിഎസ് പറയുന്നു. കഴിഞ്ഞ ദിവസവും തുടര്‍നടപടികളുണ്ടാകാത്തതില്‍ വിഎസ് അതൃപ്തി അറിയിച്ചിരുന്നു. കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നുതായും കത്തില്‍ വിഎസ് ഉന്നയിക്കുന്നു.

നേരത്തേ, ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസായി സെക്രട്ടറിയേറ്റ് അനക്‌സായിരുന്നു തീരുമാനിച്ചിരുന്നത്. ഈ തീരുമാനം പിന്നീട് മാറ്റി ഐഎംജിയിലാണ് ഓഫീസ് അനുവദിച്ചതെന്ന് വിഎസിനെ അറിയിച്ചിരുന്നു.

Story by
Read More >>