വിഎസ് ഭരണപരിഷ്‌കാര അധ്യക്ഷപദവി ഏറ്റെടുത്തുവെന്ന് സര്‍ക്കാരും പാര്‍ട്ടിയും; ഏറ്റെടുത്തിട്ടില്ലെന്ന് വിഎസ്

സംസ്ഥാന ഭരണത്തില്‍ കാബിനറ്റ് പദവിക്കൊപ്പം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മടങ്ങിവരണമെന്ന വിഎസിന്റെ ആഗ്രഹത്തിന് സംസ്ഥാന നേതൃത്വം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിന്റെ കൂടി അതൃപതിയാണ് പദവി ഏറ്റെടുത്തിട്ടില്ലെന്ന വിഎസിന്റെ വാക്കുകളില്‍ നിഴലിച്ചു കാണുന്നത്.

വിഎസ് ഭരണപരിഷ്‌കാര അധ്യക്ഷപദവി ഏറ്റെടുത്തുവെന്ന് സര്‍ക്കാരും പാര്‍ട്ടിയും; ഏറ്റെടുത്തിട്ടില്ലെന്ന് വിഎസ്

സംസ്ഥാന ഭരണപരിഷ്‌കാര അധ്യക്ഷപദവി താന്‍ ഏറ്റെടുത്തിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. വിഎസ് പദവി ഏറ്റെടുത്തുവെന്ന് ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പ്രസ്താവനയെ തിരുത്തിയാണ് വിഎസ് രംഗത്ത് എത്തിയത്. ഓഫീസോ ഔദ്യോഗിക വസതിയോ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് താന്‍ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന ധാരണ തിരുത്തിയാണ് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്തു വന്നത്.

'ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദം ഞാന്‍ ഏറ്റെടുക്കാത്തതിന്റെ കാരണം എന്താണെന്ന് അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. അത് നിങ്ങള്‍ക്ക് അറിയാമല്ലോ?'- കഴിഞ്ഞ ദിവസം ഇക്കാര്യത്തെപ്പറ്റി ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് വിഎസ് പറഞ്ഞു. എന്നാല്‍ വിഎസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതായി അസ്യൂം ചെയ്തുകൊണ്ട് വിഎസ് സര്‍ക്കാരിനെ അിറയിച്ചിട്ടുണ്ടെന്നായിരുന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.


സംസ്ഥാന ഭരണത്തില്‍ കാബിനറ്റ് പദവിക്കൊപ്പം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മടങ്ങിവരണമെന്ന വിഎസിന്റെ ആഗ്രഹത്തിന് സംസ്ഥാന നേതൃത്വം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിന്റെ കൂടി അതൃപതിയാണ് പദവി ഏറ്റെടുത്തിട്ടില്ലെന്ന വിഎസിന്റെ വാക്കുകളില്‍ നിഴലിച്ചു കാണുന്നത്. വിഎസിനെ വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിീലേക്ക് കൊണ്ടുവരുന്നതില്‍ സംസ്ഥാന നേതൃത്വം അനുകൂലിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.

മാത്രമല്ല, തന്റെ പുതിയ പദവിയുടെ ഭാഗമായി തനിക്ക് അനുവദിച്ച സ്റ്റാഫുകളുടെ കാര്യത്തിലും സംസ്ഥാന നേതൃത്വം തന്നോട് ആലോചിക്കാതെ തീരുമാനമെടുത്തത് വിഎസിനെ അലോസരപ്പെടുത്തിയിട്ടുണ്ട്. 15 പേഴ്‌സണല്‍ സ്റ്റാഫുകളെയാണ് കാബിനറ്റ് പദവിയുള്ള വിഎസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സ്റ്റാഫുകളുടെ ലിസ്റ്റില്‍ വിഎസ് വരണമെന്ന് ആഗ്രഹിച്ച പേരുകള്‍ സംസ്ഥാന നേതൃത്വം തള്ളിയതായും സൂചനയുണ്ട്. ഇതും വിഎസിന്റെ പ്രതിഷേധമുയരുന്നതിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

സര്‍ക്കാരിന്റെ ചോദ്യത്തിന് പദവി ഏറ്റെടുക്കാം എന്ന് മറുപടി നല്‍കിയതല്ലാതെ ഏറ്റെടുത്തിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിഎസ് ഇപ്പോള്‍.

Read More >>