''കെ ബാബുവിനെതിരെയുള്ള വിജിലന്‍സ് നടപടി രാഷ്ട്രീയ ഗൂഡാലോചന'' ;പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങി വി എം സുധീരന്‍

''തങ്ങളുടെ പരാജയം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ ബാബുവിനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം''

തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെ പിന്തുണച്ച് വിഎം സുധീരന്‍ രംഗത്ത്. ബാബുവിനെതിരെയുള്ള വിജിലന്‍സ് നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമെന്നു സുധീരന്‍ അഭിപ്രായപ്പെട്ടു. കെപിസിസി രാഷ്ട്രീയകാര്യ യോഗത്തിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, എഐസിസി വക്താവ് മുകുള്‍ വാസ്നിക് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല.തങ്ങളുടെ പരാജയം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ബാബുവിനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം. തെളിവുകളുടെ അടിസ്ഥാനത്തിലല്ല അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധീരന്‍റെ പ്രസ്താവന പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More >>