അധികാരത്തിന്റെ ലഹരിയില്‍ പിണറായി വിജയന് സമനില നഷ്ടപ്പെട്ടുവെന്ന് വിഎം സുധീരന്‍

സംസ്ഥാന പോലീസിലെ ചില അവസരവാദികള്‍ പറയുന്നത് മുഖ്യമന്ത്രി ഏറ്റുപാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിന്റെ ലഹരിയില്‍ പിണറായി വിജയന് സമനില നഷ്ടപ്പെട്ടുവെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അധികാരത്തിന്റെ ലഹരിയില്‍ പിണറായി വിജയന് സമനില നഷ്ടപ്പെട്ടുവെന്ന് സുധീരന്‍ പറഞ്ഞു. കാട്ടാള ഭരണത്തിന്‍ കീഴില്‍ നടക്കുന്ന കാര്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെ ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെയാണ് സമരമുഖത്തേക്ക് പോലീസ് ഇരച്ചു കയറിയതെന്നും കെപിസിസി അധ്യക്ഷന്‍ സൂചിപ്പിച്ചു. സംസ്ഥാന പോലീസിലെ ചില അവസരവാദികള്‍ പറയുന്നത് മുഖ്യമന്ത്രി ഏറ്റുപാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് ഇത്രയധികം അവഹേളനം സംസ്ഥാനം മറ്റൊരു മുഖ്യമന്ത്രി ഭരിച്ചിരുന്നപ്പോഴും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും സുധീരന്‍ സൂചിപ്പിച്ചു.

Read More >>