കെബാബുവിനെതിരെയുള്ള അന്വേഷണം വിജിലൻസ് എസ് പി നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവച്ചതായി തെളിവുകൾ

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തയുടൻ നടപടിയെടുക്കാത്ത ഫയലുകളെപ്പറ്റിഇന്റേണല്‍ ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഉത്തരവ് പൂഴ്ത്തിയതായി തെളിഞ്ഞത്....

കെബാബുവിനെതിരെയുള്ള അന്വേഷണം വിജിലൻസ് എസ് പി നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവച്ചതായി തെളിവുകൾ

കെബാബുവിനെതിരെയുള്ള അന്വേഷണം വിജിലൻസ് എസ് പി നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവച്ചതായുള്ള തെളിവുകൾ വിജിലൻസിന് ലഭിച്ചു. കെബാബുവിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്നുകാട്ടി വിജിലന്‍സ് കോടതിക്ക് കത്ത് ലഭിച്ചതിനെ തുടർന്ന് നിശാന്തിനിയെ കേസിന്റെ അന്വേഷണം ഏൽപ്പിച്ചുവെങ്കിലും അഞ്ച് മാസത്തോളം ഒരു നടപടിയും എടുക്കാതെ നിശാന്തിനി ഫയല്‍ പൂഴ്ത്തുകയായിരുന്നുെവന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജിലന്‍സ് കോടതിക്ക് കത്ത് ലഭിച്ചത്. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന പേരിലണ് കത്ത് അയച്ചിരുന്നത്. എന്നാല്‍ ഭാരവാഹികളുടെ പേര് കത്തില്‍ പരമാര്‍ശിച്ചിരുന്നില്ല. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് കത്തില്‍ പരമാര്‍ശിച്ചിരിക്കുന്ന വിവരത്തെപ്പറ്റി രഹസ്യാന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് കൊച്ചി റേഞ്ച് എസ് പി നിശാന്തിനിയെ കേസിന്റെ അന്വേഷണം നടത്താന്‍ ഉത്തരവ് കൈമാറുകയും ചെയ്തു. എന്നാല്‍ അഞ്ച് മാസത്തോളം ഒരു നടപടിയും എടുക്കാതെ നിശാന്തിനി ഫയല്‍ പൂഴ്ത്തുകയായിരുന്നു.


ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തയുടൻ  നടപടിയെടുക്കാത്ത ഫയലുകളെപ്പറ്റിഇന്റേണല്‍ ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഉത്തരവ് പൂഴ്ത്തിയതായി തെളിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രാഥമിക പരിശോധന നടത്താന്‍ കൊച്ചി സ്‌പെഷ്യല്‍ എസ് പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എസ് പിയുടെ അന്വേഷണമാണ് ബാബുവിനും രണ്ട് ബിനാമികള്‍ക്കുമെതിരെ കേസെടുക്കുന്നതിലേക്ക് വഴി തെളിച്ചത്.

ബാബുവിനെതിരെ സേവ് കോണ്‍ഗ്രസ് ഫോറം എന്നപേരിലും കൂടാതെ മറ്റ് നാല് കത്തുകളും വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരു കത്തിലും പരാതിക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

നേരത്തെ ബാര്‍ കോഴ കേസില്‍ ബാബുവിനെതിരെ തെളിവില്ലെന്ന ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചത് എസ് പി നിശാന്തിനി തന്നെയായിരുന്നു. കോടതി ഉത്തരവ് പൂഴ്ത്തിവച്ച നിശാന്തിനിയുടെ നടപടി വളരെ ഗൗരവമുള്ളതിനാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് വിജിലസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read More >>