വിജിലന്‍സ് പരിശോധനയ്ക്കു മുന്നേ ബാങ്കിലെ ലോക്കറില്‍ നിന്നും സ്വര്‍ണ്ണം മാറ്റി; മന്ത്രി കെ ബാബുവിന്റെ ഭാര്യയേയും സഹോദരനേയും വിജിലന്‍സ് ചോദ്യം ചെയ്തു

വിജിലന്‍സ് പരിശോധനയില്‍ ഗീതയുടെ ലോക്കറുകള്‍ ശൂന്യമായിരുന്നു. അതേസമയം ഗീത ലോക്കര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു. ഗീത മൂന്നു തവണ ബാങ്കിലെത്തിയതിന്റെ ദൃശ്യങ്ങളാണ് വിജിലന്‍സിനു ലഭിച്ചത്.

വിജിലന്‍സ് പരിശോധനയ്ക്കു മുന്നേ ബാങ്കിലെ ലോക്കറില്‍ നിന്നും സ്വര്‍ണ്ണം മാറ്റി; മന്ത്രി കെ ബാബുവിന്റെ ഭാര്യയേയും സഹോദരനേയും വിജിലന്‍സ് ചോദ്യം ചെയ്തു

മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയേയും സഹോദരന്‍ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് പരിശോധനയ്ക്ക് മുന്നോടിയായി ഗീത ലോക്കറില്‍ നിന്നു സ്വര്‍ണം മാറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘം ഗീതയില്‍ നിന്നു ചോദിച്ചറിഞ്ഞു.

വിജിലന്‍സ് പരിശോധനയില്‍ ഗീതയുടെ ലോക്കറുകള്‍ ശൂന്യമായിരുന്നു. അതേസമയം ഗീത ലോക്കര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു. ഗീത മൂന്നു തവണ ബാങ്കിലെത്തിയതിന്റെ ദൃശ്യങ്ങളാണ് വിജിലന്‍സിനു ലഭിച്ചത്.

അനധികൃത സ്വത്തു സമ്പാദന കേസില്‍ ബാബുവിന്റെ സഹോദരനും എല്‍ഐസിയില്‍ ഡെവലപ്‌മെന്റ് ഓഫീസറുമായ ജോഷിയിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. ജോഷിയേയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാബു അനധികൃതമായി സമ്പാദിച്ച സ്വത്ത് ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട് എന്ന സംശയമാണ് വിജിലന്‍സിനുള്ളത്.