കെ ബാബുവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു; ഇനി കോടതിയില്‍ കാണാം: ജേക്കബ് തോമസ്

ബാബുവിനെതിരെസര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. ബാബവിനെതിരെ വിജിലന്‍സിന്റെ കൈയില്‍ തെളിവുകളില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്.

കെ ബാബുവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു; ഇനി കോടതിയില്‍ കാണാം: ജേക്കബ് തോമസ്

മുന്‍ മന്ത്രി കെ ബാബുവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞുവെന്നും പ്രസ്തുത തെളിവുകളും അന്വേഷണ വിവരങ്ങളും കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ബാര്‍ കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദനക്കേസുകളിലും മുന്‍മന്ത്രി കെ.ബാബുവിനെതിരെയുളള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച തെളിവുകളും വിവരങ്ങളും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം വിജിലന്‍സിനില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.


ബാബുവിനെതിരായ അന്വേഷണം സുതാര്യമാണെന്നും അതില്‍ മറ്റാരുടേയും ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അന്വേഷണം മുന്നോട്ടു പോകുന്നതും- ജേക്കബ് തോമസ് സൂചിപ്പിച്ചു.

ബാബുവിനെതിരെ സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. ബാബവിനെതിരെ വിജിലന്‍സിന്റെ കൈയില്‍ തെളിവുകളില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്.

വിജിലന്‍സ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വേണ്ടത്ര തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. അവയുടെ വിവിധ പരിശോധനകളും പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നുമാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ബാബുവിനെതിരെ തെളിവുണ്ടോ എന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇന്ന് നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കേ വിജിലന്‍സിന് എതിരെ ഇനിയും ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്നും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കേണ്ട ബാധ്യത വിജിലന്‍സിനില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

Read More >>