ബാര്‍കോഴയില്‍ ലഭിച്ച പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചു; ബാബുവിന് പിറകേ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്റെ ഇടപാടുകള്‍ വിജിലന്‍സ് ഇന്ന് പരിശോധിക്കും

കഴിഞ്ഞ ദിവസം കൊച്ചി വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മകളുടെ ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിരിക്കുകയാണ്.

ബാര്‍കോഴയില്‍ ലഭിച്ച പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചു; ബാബുവിന് പിറകേ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്റെ ഇടപാടുകള്‍ വിജിലന്‍സ് ഇന്ന് പരിശോധിക്കും

ബാര്‍കോഴയുമായി ബന്ധപ്പെട്ട് മറ്റു കോണ്‍ഗ്രസ് നേതാക്കളിലേക്കും വിജിലന്‍സിന്റെ അന്വേഷണം വ്യാപിക്കുന്നു. കോണ്‍ഗ്രസ് നേതാവായ ബെന്നി ബെഹനാന്റെ ഇടപാടുകള്‍ വിജിലന്‍സ് ഇന്ന് പരിശോധിക്കുകയാണ്. ബാര്‍കോഴയില്‍ ലഭിച്ച പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.

ഇതേസമയം ബാബുവിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സ്വത്തുവിവരങ്ങളും വരുമാനവും പരിശോധിക്കാനും വിജിലന്‍സ് തീരുമാനം എടുത്തിട്ടുണ്ട്. മന്ത്രിയായിരുന്ന കാലയളവിലെ സ്വത്തുക്കള്‍ മാത്രമായിരുന്നു വിജിലന്‍സ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. പിശോധനയുടെ ഭാഗമായി ബാബുവിന്റെ മരുമകന്റെ പേരില്‍ തൊടുപുഴയിലുളള രണ്ടു ലോക്കറുകള്‍ വിജിലന്‍സ് തുറന്നു. കൂടാതെ മൂത്ത മകളുടെ പേരിലുള്ള ലോക്കറും വിജിലന്‍സ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന.


ബാബുവിന്റെ പേരില്‍ ബിനാമി ഇടപാടുകള്‍ നടന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും വിജിലന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചി വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മകളുടെ ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിരിക്കുകയാണ്.

Read More >>