പിടിവിടാതെ വിജിലന്‍സ്: ബാബുവിന്റെ മകളുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ പരിശോധന തുടരുന്നു

മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലുള്ള ഐഒബി ബാങ്ക് ബ്രാഞ്ചില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു.

പിടിവിടാതെ വിജിലന്‍സ്: ബാബുവിന്റെ മകളുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ പരിശോധന തുടരുന്നു

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലുള്ള ഐഒബി ബാങ്ക് ബ്രാഞ്ചില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു. ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.ഇന്നലെ ബാബുവിന്റെ ഇളയമകള്‍ ഐശ്വര്യയുടെ പേരിലുള്ള ലോക്കറില്‍ നിന്നും 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. കൊച്ചി വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മകളുടെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് 117 പവന്‍ സ്വര്‍ണം കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിച്ചിരുന്നു. ബാബുവിന്റെ മരുമകന്റെ പേരില്‍ തൊടുപുഴയിലുളള രണ്ടു ലോക്കറുകള്‍ തുറന്നുളള വിജിലന്‍സ് പരിശോധന നടത്തുകയാണ്.

മറ്റു കോണ്‍ഗ്രസ് നേതാക്കളിലേക്കും വിജിലന്‍സിന്റെ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ ബെന്നി ബെഹനാന്റെ ഇടപാടുകളും വിജിലന്‍സ് ഇന്നു പരിശോധിക്കുന്നുണ്ട്. ബാര്‍കോഴയില്‍ ലഭിച്ച പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ബെന്നി ബെഹനാന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്.

കെ ബാബുവിന്റെ അനധികൃത സ്വത്തു സമ്പാദനകേസുമായി ബന്ധപ്പെട്ടു പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ബാബു മന്ത്രിയായിരുന്ന കാലയളവില്‍ നന്ദകുമാര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിച്ച പണമിടപാടു സ്ഥാപനവുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍.

നന്ദകുമാറിന്റെ ഭാര്യയുടെ പേരിലാണു പണമിടപാടു സ്ഥാപനം. മറ്റു ജോലിയോ വരുമാനമാര്‍ഗ്ഗമോ ഇല്ലാത്ത നന്ദകുമാറിനു കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു വലിയ സാമ്പത്തിക വളര്‍ച്ചയാണുണ്ടായത്. നന്ദകുമാറിന്റെ പണത്തിന്റെ ഉറവിടം, പണമിടപാടു സ്ഥാപനം തുടങ്ങാനുണ്ടായ സാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

Story by
Read More >>