കെ ബാബുവിന്റേയും മക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്

കെ ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

കെ ബാബുവിന്റേയും മക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും രണ്ട് സഹായികളുടെ വീട്ടിലുമാണ് റെയ്ഡ്.

കെ ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

ബാബുവിന്റെ സുഹൃത്തുക്കളുടേയും ബിനാമികളെന്ന് സംശയിക്കുന്നവരുടേയും വീടുകളില്‍ പരിശോധന നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം സ്വദേശികളായ മോഹനന്‍, ബാബുറാം എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ഇരുവരും ബാബുവിന്റെ ബിനാമികളാണോ ഇരുവര്‍ക്കും ബാബുവുമായി എന്താണ് ബന്ധം എന്നീ കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വിഎം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ തെളിവു നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ഇതില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Read More >>