ചെർക്കള ടൗൺ നിർമാണത്തിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി

കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്

ചെർക്കള ടൗൺ നിർമാണത്തിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി

കാസർഗോഡ്: ചെർക്കള ടൗണിൽ ട്രാഫിക് സർക്കിളും റോഡും ഓവുചാലും നിർമ്മിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെത്തുടർന്ന് വിജിലൻസ് പരിശോധന നടത്തി. കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നിർമ്മാണ പ്രവൃത്തിയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി.

ചെർക്കള ജംഗ്ഷനിൽ നിന്നും കെട്ടുങ്കല്ല് വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡ്, ട്രാഫിക് സർക്കിൾ തുടങ്ങിയവയുടെ നിർമാണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. അശാസ്ത്രീയമായാണ് ട്രാഫിക് സർക്കിൾ നിർമിച്ചിട്ടുള്ളത്. ഓവുചാൽ നിർമ്മാണത്തിൽ യാതൊരു നിലവാരവും പാലിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.


കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എൻജിനീയർമാരും മറ്റു വിദഗ്ധരും ഉണ്ടായിരുന്നു. PWD എഞ്ചിനീയർക്കും കരാറുകാരനും എതിരെ വകുപ്പു തല നടപടികൾ എടുക്കാനും കരാറുകാരന് ബാക്കി തുക നൽകേണ്ടെന്നും ഉൾപ്പെടെ കർശനമായ നടപടികൾ വിജിലൻസ് ശുപാർശ ചെയ്‌തേക്കും.

രണ്ടു കോടിയോളം ചെലവിട്ടു നടത്തുന്ന വികസന പ്രവൃത്തികളുടെ  കരാർ കണ്ണൂർ സ്വദേശിക്കാണ്. നിർമാണം ആരംഭിച്ചപ്പോൾ മുതൽ തന്നെ  വ്യാപക ആക്ഷേപങ്ങളാണ് ഉയർന്നത്

Read More >>