കോഴി നികുതി; മാണിക്കെതിരെ തെളിവുമായി വിജിലന്‍സ് കോടതിയില്‍

തൃശ്ശൂരിലെ കോഴി മൊത്തവ്യാപാരികളായ തോംസണ്‍ ഗ്രൂപ്പിന് വഴിവിട്ട് നികുതി ഇളവ് നല്‍കിയെന്നാണ് മാണിക്കെതിരായ ആരോപണം. 62 കോടി രൂപയുടെ നികുതിയ്ക്കാണ് മാണി സ്റ്റേ നല്‍കിയത്.

കോഴി നികുതി; മാണിക്കെതിരെ തെളിവുമായി വിജിലന്‍സ് കോടതിയില്‍

കൊച്ചി: കോഴി നികുതി വെട്ടിപ്പ് കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലന്‍സ് ഹൈക്കോടതിയില്‍. ചട്ടവിരുദ്ധമായി കോഴിഫാം ഡീലര്‍ഡമാര്‍ക്ക് നികുതിയിളവ് നല്‍കാന്‍ മാണി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലത്തിനൊപ്പമാണ് മാണിക്കെതിരായ തെളിവുകള്‍ ഹാജരാക്കിയത്.

വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു തെളിവുകള്‍ ഹാജരാക്കിയത്. കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.


തൃശ്ശൂരിലെ കോഴി മൊത്തവ്യാപാരികളായ തോംസണ്‍ ഗ്രൂപ്പിന് വഴിവിട്ട് നികുതി ഇളവ് നല്‍കിയെന്നാണ് മാണിക്കെതിരായ ആരോപണം. 62 കോടി രൂപയുടെ നികുതിയ്ക്കാണ് മാണി സ്റ്റേ നല്‍കിയത്. അഞ്ചു കോടി രൂപയ്ക്ക് മുകളില്‍ സ്‌റ്റേ നല്‍കാന്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അധികാരം. ഇക്കാര്യം രേഖപ്പെടുത്തിയ ഫയല്‍ നേരത്തെ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

കോഴിഫാം ഡീലര്‍മാര്‍ക്ക് പുറമെ ആയുര്‍വേദ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സര്‍ക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരെയുള്ള വിജിലന്‍സ് കേസ്

Read More >>