കെ ബാബുവിന്റെ മുൻ പി എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു; രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചും വിജിലൻസ് അന്വേഷിക്കും

രാഷ്ട്രീയ നേതാക്കളുടെ സ്വത്തിനെപ്പറ്റിയും നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പിന് കത്തയച്ചു.മുന്‍മന്ത്രി കെ ബാബുവിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് വിജിലന്‍സിന്റെ പുതിയ തീരുമാനം.

കെ ബാബുവിന്റെ മുൻ പി എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു; രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചും വിജിലൻസ് അന്വേഷിക്കും

കൊച്ചി:  മുൻ മന്ത്രി  കെ ബാബുവിന്റെ അനധികൃത സ്വത്തു  സമ്പാദനകേസുമായി ബന്ധപ്പെട്ടു പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണു ചോദ്യം ചെയ്യല്‍. വിജിലന്‍സ് ഡിവൈഎസ്പി ബിജിയുടെ നേതൃത്വത്തിലാണു നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്. ബാബു മന്ത്രിയായിരുന്ന കാലയളവില്‍ നന്ദകുമാര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിച്ച പണമിടപാടു സ്ഥാപനവുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍.

നന്ദകുമാറിന്റെ ഭാര്യയുടെ പേരിലാണു പണമിടപാടു സ്ഥാപനം.മറ്റു ജോലിയോ വരുമാനമാര്‍ഗ്ഗമോ ഇല്ലാത്ത നന്ദകുമാറിനു കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു വലിയ സാമ്പത്തിക വളര്‍ച്ചയാണുണ്ടായതു. നന്ദകുമാറിന്റെ പണത്തിന്റെ ഉറവിടം, പണമിടപാടു സ്ഥാപനം തുടങ്ങാനുണ്ടായ സാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. നന്ദകുമാറിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തേക്കുമെന്നാണ് സൂചന. പേഴ്‌സണല്‍ സ്റ്റാഫംഗമായതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതില്‍ തടസ്സമുണ്ടാകില്ല. എന്നാല്‍ പണമിടപാടു സ്ഥാപനം ഭാര്യയുടെ വീട്ടുകാര്‍ ആരംഭിച്ചതാണെന്നും അടുത്ത കാലത്താണ് ഭാര്യയുടെ പേരിലേക്കു മാറ്റിയതെന്നുമാണു നന്ദകുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കെ ബാബുവിന്റെ ബിനാമിയെന്ന് കരുതുന്ന ബാബുറാമിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും വിജിലന്‍സിനു  ലഭിച്ചിട്ടുണ്ട്. ബാബു മന്ത്രിയായിരുന്ന കാലയളവില്‍ ബാബുറാം 27 ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നെന്ന സൂചന വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതടക്കം ബാബുറാമിനു നാല്‍പതോളം ഭൂമി ബാബുറാമിന്റെ പേരിലുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പരിശോധിക്കുകയാണ്. ബാബുറാമിനേയും വിജിലന്‍സ് ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ബാബു മന്ത്രിയായിരുന്ന കാലയളവില്‍ 27 ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.  ഈ വസ്തുക്കള്‍ക്ക് 12 കോടി രൂപ വില വരും എന്നാണ് സൂചന. നാല്‍പതോളം ഭൂമി ബാബുറാമിന്റെ പേരിലുണ്ട് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പരിശോധിക്കുകയാണ്.  ബാബുറാമിനെയും വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും

കഴിഞ്ഞ ശനിയാഴ്ചയാണു  കെ ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു. മാത്രമല്ല ബാബുവിന്റെ ബിനാമികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ബേക്കറിയുടമ മോഹനന്റെ വീട്ടിൽ നിന്നും ആറു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു .


അതിനിടയിൽ രാഷ്ട്രീയക്കാരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. രാഷ്ട്രീയ നേതാക്കളുടെ സ്വത്തിനെപ്പറ്റിയും നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ പുറത്ത് വിടണം എന്നാവശ്യപ്പെട്ടു  വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പിനു കത്തയച്ചു.മുന്‍മന്ത്രി കെ ബാബുവിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിനു പിന്നാലെയാണു വിജിലന്‍സിന്റെ പുതിയ തീരുമാനം. ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 
Read More >>