സര്‍ക്കാര്‍ അധീനതയിലുള്ള 14 ഏക്കര്‍ ഭൂമി എംവി ശ്രേയാംസ്‌കുമാര്‍ കൈയേറി കൈവശം വെച്ചിരിക്കുയാണെന്ന് വിജിലന്‍സ്

ജനതാദള്‍ നേതാവും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്രകുമാര്‍, മകനായ എംവി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്കെതിരെ പി. രാജന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ അധീനതയിലുള്ള 14 ഏക്കര്‍ ഭൂമി എംവി ശ്രേയാംസ്‌കുമാര്‍ കൈയേറി കൈവശം വെച്ചിരിക്കുയാണെന്ന് വിജിലന്‍സ്

മുന്‍ എംഎല്‍എ എംവി ശ്രേയാംസ്‌കുമാര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശം വെച്ചിരിക്കുന്നുവെന്ന് വിജിലന്‍സ്. വയനാട് കൃഷ്ണഗിരിയിലുള്ള 14ഏക്കര്‍ ഭൂമിയാണ് ശ്രേയാംസ്‌കുമാര്‍ കൈവശം വച്ചിരിക്കുന്നതെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനതാദള്‍ നേതാവും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്രകുമാര്‍, മകനായ എംവി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്കെതിരെ പി. രാജന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ദിനപത്രത്തിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയാണ് രാജന്‍. അസിസ്റ്റന്റ് എഡിറ്ററായിരിക്കെ മാതൃഭൂമിയില്‍ നിന്ന് വീരേന്ദ്രകുമാര്‍ പിരിച്ചുവിട്ടയാളാണ് പി രാജന്‍.


ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍, എം.വി. ശ്രേയാംസ് കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരാണ് പി രാജന്റെ പരാതിയിലെ പ്രതികള്‍. സുല്‍ത്താന്‍ ബത്തേരി യിലെ കൃഷ്ണഗിരി വില്ലേജിലെ പ്ലാന്റേഷന്‍ ഭൂമിയില്‍ നിന്ന് 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നും 54.05 ഏക്കര്‍ഭൂമി വീരേന്ദ്രകുമാറും മകനും പലര്‍ക്കുമായി വിറ്റുവെന്നുമാണ് പരാതി. ഈ പരാതിയിന്മേലാണ് ദ്രുതപരിശോധനയ്ക്ക് തലശ്ശേരി വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി വി. ജയറാം ഉത്തരവിട്ടത്.

വീരേന്ദ്രകുമാറിനെതിരെ വിജിലൻസ് അന്വേഷണം; പരാതി നൽകിയത് മാതൃഭൂമി മുൻ അസിസ്റ്റൻറ് എഡിറ്റർ


Read More >>