വിഴിഞ്ഞം തുറമുഖ കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി ഇന്ന്

2011 ലെ തീരദേശ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലും ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പറയുന്നത്.

വിഴിഞ്ഞം തുറമുഖ കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതിന് എതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. ദേശീയ ഹരിത ട്രൈബ്യൂണലാണ് വിധി പറയുക. 2011 ലെ തീരദേശ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലും ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പറയുന്നത്.

വിഴിഞ്ഞത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ വാദം കേട്ട അഞ്ചംഗ ബഞ്ചിലെ സാങ്കേതിക വിദഗ്ധന്‍ എ ആര്‍ യൂസഫ് ഓഗസ്റ്റ് 26ന് വിരമിച്ചിരുന്നു. പുതിയ സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി പുനര്‍വാദം വേണോ എന്ന ചോദ്യത്തിന് വേണ്ടെന്നായിരുന്നു ഇരു കക്ഷികളുടേയും മറുപടി. തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ വിധി പറയുന്നത്.

Read More >>