തിരുവനന്തപുരത്ത് ബാങ്ക് മോഷണത്തിനിടയില്‍ കാവല്‍ക്കാരനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച ബിജെപി നേതാവ് പോലീസ് പിടിയിലായി

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെല്ലനാട് പഞ്ചായത്തിലെ തോട്ടുംപുറം വാര്‍ഡില്‍നിന്നും ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പ്രദേശത്തെ മാന്യനായ വ്യക്തിയായാണ് പ്രതി അറിയപ്പെടുന്നത്.

തിരുവനന്തപുരത്ത് ബാങ്ക് മോഷണത്തിനിടയില്‍ കാവല്‍ക്കാരനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച ബിജെപി നേതാവ് പോലീസ് പിടിയിലായി

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ ബാങ്ക് മോഷണത്തിനിടെ കാവല്‍ക്കാരനെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 23ന് വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന മോഷണ ശ്രമത്തിനിടയ്ക്കാണ് വെഞ്ഞാറമൂട് സ്വദേശിയും ബിജെപി നേതാവുമായ ജൂപിറ്റര്‍ എന്നു വിളിക്കുന്ന കൃഷ്ണന്‍കുട്ടിനായര്‍ ബാങ്ക് കാവല്‍ക്കാരനായ ജയചന്ദ്രനെ വാളുകൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്. പിടിയിലായ പ്രതിയെ വെഞ്ഞാറമൂട് സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.


സംഭവത്തെ തുടര്‍ന്ന് പോലീസ് വിവധ ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബാങ്കില്‍ നടന്ന കവര്‍ച്ചാ ശ്രമങ്ങള്‍ക്കിടയിലാണ് ജയചന്ദ്രന് വെട്ടേറ്റതെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ചയ്ക്ക് കൃഷ്ണന്‍കുട്ടിക്കൊപ്പം മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെല്ലനാട് പഞ്ചായത്തിലെ തോട്ടുംപുറം വാര്‍ഡില്‍നിന്നും ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പ്രദേശത്തെ മാന്യനായ വ്യക്തിയായാണ് പ്രതി അറിയപ്പെടുന്നത്.

വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണബാങ്കിന്റെ ബാങ്കിന്റെ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് ജയചന്ദ്രന് വെട്ടേറ്റത്. ലോഹംകൊണ്ടുള്ള ചുവര്‍ വെട്ടിപ്പൊളിച്ചാണ് പ്രതി അകത്തുകടന്നതെന്ന് പോലീസ് പറഞ്ഞു. അകത്തുള്ള രണ്ട് ഗ്രില്ലുകളും ഷട്ടറും ഒരു വാതിലിന്റെ പൂട്ടും ഗ്യാസ് കട്ടറുപയോഗിച്ച് പ്രതി പൊളിച്ചു മാറ്റുകയും ചെയ്തു. മറ്റു രണ്ടു പൂട്ടുകള്‍ പൊളിക്കുന്നതിനുള്ള ശ്രമത്തിനിടയ്ക്കാണ് ശബ്ദം കേട്ട് ജയചന്ദ്രന്‍ എത്തിയത്.

പ്രതിയുടെ ആക്രമണത്തില്‍ മാരകമായി തലയ്ക്ക് മുറിവേറ്റ ജയചന്ദ്രന്‍ ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Read More >>