വെനസ്വെലയില്‍ സാമ്പത്തികാടിയന്തരാവസ്ഥ തുടരും; അടിയന്തരാവസ്ഥ നീട്ടുന്നത് ഇത് നാലാം തവണ

ഓരോ തവണ അടിയന്തരാവസ്ഥ നീട്ടിവെക്കുമ്പൊഴും പ്രതിപക്ഷം നിയമപരമായി നേരിട്ടുവെങ്കിലും, സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത് മഡുറൊ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

വെനസ്വെലയില്‍ സാമ്പത്തികാടിയന്തരാവസ്ഥ തുടരും; അടിയന്തരാവസ്ഥ നീട്ടുന്നത് ഇത് നാലാം തവണ

വെനസ്വെലയില്‍ സാമ്പത്തികാടിയന്തരാവസ്ഥ തുടരുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറൊ അറിയിച്ചു. 60 ദിവസം കൂടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ ഉണ്ടാകും. ഇതോടുകൂടി നാലാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടുപോകുന്നത്.

തന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിനെ താഴെയിറക്കുന്നതിനായി ഒപെക് രാജ്യങ്ങളം അമേരിക്കയും നടത്തുന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് മഡുറൊ മുമ്പ് പ്രഖ്യാപിച്ചിരുന്നു.


ഈ വര്‍ഷം ജനുവരി തൊട്ടാണ് വെനസ്വെലയില്‍ സാമ്പത്തികാടിയന്തരാവസ്ഥ നിലവില്‍ വന്നത്. ഓരോതവണ അടിയന്തരാവസ്ഥ നീട്ടിവെക്കുമ്പൊഴും പ്രതിപക്ഷം നിയമപരമായി നേരിട്ടുവെങ്കിലും, സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത് മഡുറൊ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അതേ സമയം ജനുവരി 10ന് നടക്കുന്ന അടുത്ത തിരഞ്ഞടുപ്പിന് മുമ്പ് മഡുറോയ്്‌ക്കെതിരെ വിശ്വാസ വോട്ടുകള്‍ തേടി അധികാരത്തില്‍ വരാനാണ് എതിരാളികളുടെ ശ്രമം.