ഗുരുവിന് ജാതിയില്ലെങ്കിലും നമുക്ക് ജാതിയുണ്ടെന്ന് വെള്ളാപ്പള്ളി; ഈഴവ സമുദായത്തിലെ കുലംകുത്തികളായി വി.എസും സുധീരനും അധഃപതിച്ചു

ഈഴവ സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് അച്യുതാനന്ദനും മറ്റൊന്ന് സുധീരനും. സമുദായത്തിലെ കുലംകുത്തികളായി വി.എസും സുധീരനും അധഃപതിച്ചെന്നും വെള്ളാപ്പള്ളി നടേശന്‍. അവരിലൊരാള്‍ ഞാന്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നെന്നാണ് പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗുരുവിന് ജാതിയില്ലെങ്കിലും നമുക്ക് ജാതിയുണ്ടെന്ന് വെള്ളാപ്പള്ളി; ഈഴവ സമുദായത്തിലെ കുലംകുത്തികളായി വി.എസും സുധീരനും അധഃപതിച്ചു

വിഎസ് അച്യുതാനന്ദനെതിരെ വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കട്ടപ്പനയില്‍ നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയിലാണ് വിഎസ് അച്യുതാനന്ദനെ കുലംകുത്തി എന്നുവിശേഷിപ്പിച്ച് വെള്ളാപ്പള്ളി രംഗത്ത് എത്തിയത്.

ഈഴവ സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് അച്യുതാനന്ദനും മറ്റൊന്ന് സുധീരനും. സമുദായത്തിലെ കുലംകുത്തികളായി വി.എസും സുധീരനും അധഃപതിച്ചെന്നും വെള്ളാപ്പള്ളി നടേശന്‍. അവരിലൊരാള്‍ ഞാന്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നെന്നാണ് പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.


1963 മുതലുള്ള ബന്ധമാണ് അച്യുതാനന്ദനുമായി അദ്ദേഹത്തിനുവേണ്ടി പലതും ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സിലെ പണമൊന്നും എന്റെ കൈയില്‍ വരുന്നില്ലെന്നും നേരിട്ട് ബാങ്കിലേക്കാണ് പോകുന്നതെന്ും അദ്ദേഹം സൂചിപ്പിച്ചു. അതുകൊണ്ട് ആ കേസിന്റെ പേരില്‍ ആരും തന്നെ ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ്, എന്‍എസ്എസ്, കത്തോലിക്കര്‍ എല്ലാവരും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്കെതിരെ ആരും കേസ് കൊടുക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുവിന് ജാതിയില്ലെന്നും എന്നാല്‍ നമുക്ക് ജാതിയുണ്ടെന്നും പ്രസംഗമദ്ധ്യേ വെള്ളാപ്പള്ളി സൂചിപ്പിച്ചു. ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തന്നെ നിരന്തരം വേട്ടയാടുന്നതു സമുദായ അംഗങ്ങളായ ഇവരാണ്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശ പ്രചാരകരായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളവരുടെ ഗുരുഭക്തി മൈക്കിന് മുന്നില്‍ മാത്രമാണ്. ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്- വെള്ളാപ്പള്ളി പറഞ്ഞു.

Read More >>