ബിഡിജെഎസ് അല്ലാതെ ബിജെപിക്ക് വേറെയാര് വോട്ട് ചെയ്യുമെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസിനെ എന്‍ഡിഎ അവഗണിക്കുന്നതില്‍ അണികള്‍ക്കു ശക്തമായ എതിര്‍പ്പുണ്ട്. ബിഡിജെഎസ് അണികളുടെ പിന്തുണയോടെയാണ് ബിജെപി ഇന്ന് കേരളത്തില്‍ ഇത്രയും ശക്തമായ നിലയിലെത്തിയത്.

ബിഡിജെഎസ് അല്ലാതെ ബിജെപിക്ക് വേറെയാര് വോട്ട് ചെയ്യുമെന്ന് വെള്ളാപ്പള്ളി

സംസ്ഥാനത്ത് ബിജെപിയുടെ അടത്തറ ബിഡിജെഎസ് ആശണന്ന വാദവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് അല്ലാതെ വേറെ ആരു ബിജെപിക്കു വോട്ട് ചെയ്യുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. കൈരളി പീപ്പിള്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി- ബിഡിജെഎസ് ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പ്രതിപാദിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

ബിജെപി ബിഡിജെഎസിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ സഖ്യത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിനെ എന്‍ഡിഎ അവഗണിക്കുന്നതില്‍ അണികള്‍ക്കു ശക്തമായ എതിര്‍പ്പുണ്ട്. ബിഡിജെഎസ് അണികളുടെ പിന്തുണയോടെയാണ് ബിജെപി ഇന്ന് കേരളത്തില്‍ ഇത്രയും ശക്തമായ നിലയിലെത്തിയത്. ബിഡിജെഎസിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടാകും- വെള്ളാപ്പള്ളി പറഞ്ഞു.

കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ നടക്കുന്നതിന്റെ മുമന്നാടിയായി ബിജെപിക്കെതിരെയുള്ള അതൃപ്തി വ്യക്തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ നിലപാടിനെ പിന്തള്ളി ബിജെപിക്ക്് ശക്തമായ പിന്തുണ നല്‍കിയാണ്തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയത്.

Read More >>