ഓര്‍മ്മക്കുറവുള്ള താരയെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും കെട്ടുറപ്പുളള വീട്ടിലേക്ക് കൈപിടിച്ചു കയറ്റി വാവസുരേഷ്

കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കിയ വാവസുരേഷും സുഹൃത്തുക്കളും പിന്നീട് ഒരു വീട് എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയും മറ്റും താരയ്ക്ക് സഹായമഭ്യാര്‍ത്ഥിച്ച് വാവസുരേഷ് അഭ്യാര്‍ത്ഥന നടത്തി. വളരെ നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യത്തിൽ ലഭിച്ചത്.

ഓര്‍മ്മക്കുറവുള്ള താരയെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും കെട്ടുറപ്പുളള വീട്ടിലേക്ക് കൈപിടിച്ചു കയറ്റി വാവസുരേഷ്

ചോര്‍ന്നൊലിക്കുന്ന കൂരയുടെ സുരക്ഷിതമില്ലായ്മയില്‍ നിന്നും താരയ്ക്ക് ഇനി കെട്ടുറപ്പുള്ള വീടിന്റെ സുരക്ഷയില്‍ കഴിയാം. മൃഗസ്‌നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായ വാവസുരേഷിന്റെ ഇടപെടലാണ് താരയ്ക്ക് തുണയായത്. വാവസുരേഷിന്റെ നേതൃത്വത്തില്‍ താരയ്ക്കു വേണ്ടി നിര്‍മ്മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞദിവസം നടന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി വിറകുകളും ഓലയും ചാരിവെച്ച് നിര്‍മ്മിച്ച പുരയിലാണ് ശ്രീകാര്യം സ്വദേശിനിയും ഓര്‍മ ശക്തിക്ക് കുറവുള്ളയാളുമായ താരയുടെ താമസം. ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് മുകളില്‍ മഴപെയ്താൽ തടുക്കാൻ ഒരു പഴയ കുടമാത്രം. സഹായിക്കാന്‍ ബന്ധുക്കളായി ആരുമില്ല. മറ്റുള്ളവരില്‍ നിന്നും ഈ വാര്‍ത്ത കേട്ടറിഞ്ഞ വാവസുരേഷ് താരയുടെ വീട്ടിലെത്തി കാര്യങ്ങള്‍ നേരിട്ടറിയുകയായിരുന്നു.

14183751_999897800136339_3942074942286198924_n

കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കിയ വാവസുരേഷും സുഹൃത്തുക്കളും പിന്നീട് ഒരു വീട് എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയും മറ്റും താരയ്ക്ക് സഹായമഭ്യാര്‍ത്ഥിച്ച് വാവസുരേഷ് അഭ്യാര്‍ത്ഥന നടത്തി. വളരെ നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യത്തിൽ ലഭിച്ചത്.

വാവസുരേഷിന്റെ അഭ്യര്‍ത്ഥനയ്ക്ക് ആദ്യം പ്രതികരിച്ചത് വൈസ് മെന്‍സ് ക്ലബാണ്. വീടുവയ്ക്കുവാന്‍ 1.5 ലക്ഷം രൂപയാണ് അവര്‍ വാവസുരേഷിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് മാന്നാര്‍ സ്വദേശിയായ ഹരി 20,000 രൂപയും നല്‍കിയതോടെ സുരേഷും കൂട്ടുകാരും വീടുപണി ആരംഭിക്കുകയായിരുന്നു. പിറകേ ചെറുതും വലുതുമായ സഹായങ്ങള്‍ വാവസുരേഷ് വഴി താരയെ തേടിയെത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 2,35000 രൂപയോളം ചിലവഴിച്ച് താരയ്ക്കുവേണ്ടി ആ വീടുയര്‍ന്നു.

കഴിഞ്ഞ ദിവസം വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വാവസുരേഷിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു. അടച്ചുറപ്പില്ലാത്ത കൂരയില്‍ നിന്നും കെട്ടുറപ്പുള്ള വീട്ടിലേക്ക് ഒരു ജീവിതം കൂടി കൈപിടിച്ചു കയറ്റാനായതിന്റെ സന്തോഷത്തിലാണ് വാവയും കൂട്ടുകാരും.