ആൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഖത്തീബിനെ സംരക്ഷിച്ച മഹല്ല് കമ്മിറ്റിക്കാര്‍ അന്യമതക്കാരിയെ വിവാഹം ചെയ്ത യുവാവിനെ വ്യഭിചാരിയെന്ന് മുദ്രകുത്തുന്നു

അന്യമതക്കാരിയെ വിവാഹം ചെയ്തപ്പോള്‍ വ്യഭിചാരമെന്ന് മുദ്രകുത്തിയ മഹല്ല് കമ്മറ്റിക്കും വിശ്വാസികള്‍ക്കും വടക്കേക്കര മഹല്ല് ഖത്തീബ് സിദ്ദിഖ് കൗസരി ഖുറാന്‍ പഠിക്കാന്‍ വന്ന പിഞ്ചു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിച്ച കേസില്‍ മൗനം.

ആൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഖത്തീബിനെ സംരക്ഷിച്ച മഹല്ല് കമ്മിറ്റിക്കാര്‍ അന്യമതക്കാരിയെ വിവാഹം ചെയ്ത യുവാവിനെ വ്യഭിചാരിയെന്ന് മുദ്രകുത്തുന്നു

അന്യമതക്കാരിയെ വിവാഹം ചെയ്തപ്പോള്‍ വ്യഭിചാരമെന്ന് മുദ്രകുത്തിയ മഹല്ല് കമ്മറ്റിക്കും വിശ്വാസികള്‍ക്കും വടക്കേക്കര മഹല്ല് ഖത്തീബ് സിദ്ദിഖ് കൗസരി ഖുറാന്‍ പഠിക്കാന്‍ വന്ന ആൺകുട്ടികളെ  ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മൗനം. രക്ഷിതാക്കളും കുട്ടികളും ഒന്നിനു പുറകെ ഒന്നായി പരാതിയുമായി വന്നപ്പോള്‍ ഭീഷണിപ്പെടുത്തിയും വരുത്തിയില്‍ നിര്‍ത്തിയും പളളിയുടെ മാനം കാക്കാന്‍ ഇറങ്ങി തിരിച്ചവര്‍ മാന്യമായി വിവാഹം ചെയ്ത ദമ്പതികളെ വ്യഭിചാരികളായി മുദ്രകുത്തുകയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഒടുവില്‍ പ്രതിഷേധം ശക്തമായപ്പോള്‍ സിദ്ദിഖ് കൗസരിയെ രായ്ക്കു രാമാനം വീട്ടിലെത്തിച്ചു നിയമത്തിനും നാട്ടുകാര്‍ക്കും വിട്ടു നല്‍കാതെ സംരക്ഷണം നല്‍കുകയാണ് മഹല്ല് കമ്മിറ്റി ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജുമുഅഃ ഖുത്തുബ നിര്‍വഹിച്ചതിനു ശേഷം അന്യമതസ്ഥയെ വിവാഹം ചെയ്യാന്‍ തയ്യാറെടുത്ത യുവാവിനെ കുറിച്ച് മൗലവി നടത്തിയ പരാമര്‍ശങ്ങളും ആഹ്വാനങ്ങളും ഒരു കുടുംബത്തിന്റെ സമാധാനവും സന്തോഷവും തകര്‍ത്തെറിയുന്നതായിരുന്നു.


വടക്കേക്കര ഒറ്റത്തെങ്ങുല്‍ കെഎം മൊയ്തീന്റെ മകന്‍ അബ്ദുള്‍ സലാം (31)  ഹിന്ദു പെണ്‍കുട്ടിയെ ജീവിത സഖിയായി സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ സമുദായത്തില്‍ നിന്നുളള ഇത്രയധികം എതിര്‍പ്പുകളെ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. കഴിഞ്ഞ 16-ാം തീയതി വെളളിയാഴ്ച വടക്കേക്കര മുസ്ലിം ജമാ അത്ത് പളളിയില്‍ വെളളിയാഴ്ച ജുമുഅഃ ഖുത്തുബ(പ്രസംഗം) നിര്‍വഹിച്ച ഷിഹാബ് മൗലവി വായിച്ച മഹല്ല് കമ്മിറ്റിയുടെ ഉത്തരവും അതിനു ശേഷം നടത്തിയ ആഹ്വാനവുമാണ് അബ്ദുള്‍ സലാമിനും കുടുംബത്തിനും തീരാത്ത വേദനയും മാനസിക സംഘര്‍ഷവും സമ്മാനിച്ചത്. നായരമ്പലം സ്വദേശി രവിയുടെയും അംബുജത്തിന്റെ മകള്‍ റീമിയെ(26) അബുദുള്‍ സലാം വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരേ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപകരായി ജോലി ചെയുമ്പോഴാണ് അബുദുള്‍ സലാം റീമിയുമായി പരിചയത്തിലാകുന്നത്. ഇരു വീട്ടുകാരുടെയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം. കഴിഞ്ഞ ഒന്‍പതാം തീയതി സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്തതിനു ശേഷം കഴിഞ്ഞ 25-ാം തീയതി റിസപ്ഷന്‍ നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ഇരു വീട്ടുകാരും പരസ്പരം യോജിച്ച് കല്യാണ കുറി ഒക്കെ അടിച്ച് നാട് മുഴുവന്‍ വിളിച്ച് ആര്‍ഭാടത്തോടെയായിരുന്നു കല്യാണം.

'നിക്കാഹില്ലാതെ അന്യമതസ്ഥരെ വിവാഹം ചെയ്താല്‍ വ്യഭിചാരം'


ജുമുഅഃ ഖുത്തുബ നിര്‍വഹിച്ച ഷിഹാബ് മൗലവിയുടെ വാക്കുകകളാണ് ഈ കുടുംബത്തിന്റെ നെഞ്ചില്‍ കനല്‍ വാരിയിട്ടത്. മഹല്ലിന്റെ അനുമതിയില്ലാതെയും പളളിയില്‍ അറിയിക്കാതെയും അന്യമതത്തില്‍ പെട്ട ഒരു സ്ത്രീയെ രജിസ്റ്റര്‍ വിവാഹം ചെയ്യുന്ന നടപടി ഇസ്ലാമിന് നിരക്കാത്തതാണെന്നും ഷിഹാബ് മൗലവി പരസ്യമായി പ്രഖ്യാപിച്ചു. മഹല്ലിന്റെ എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണെന്നും ഈ വിവാഹത്തില്‍ നിന്ന് വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്നുമായിരുന്നു മൗലവിയുടെ ആഹ്വാനം. മുസ്ലിമായ മനുഷ്യന്‍ നിക്കാഹ് ഇല്ലാതെ ദാമ്പത്യ ബന്ധത്തില്‍ തുടരുന്നത് അധാര്‍മ്മികവും ഇസ്ലാമിനു നിരക്കാത്തതുമാണെന്നും ഇത്തരം ബന്ധങ്ങള്‍ അനാശാസ്യവും ശുദ്ധ വ്യഭിചാരവുമാണെന്നും മൗലവി പറഞ്ഞു. ഹിന്ദുവായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് വ്യഭിചാരത്തിന് തുല്യമാണെന്ന പ്രസ്താവന തന്നെ ഏറെ വേദനിപ്പിച്ചുവെന്നും തന്റെ വിവാഹത്തിനു പങ്കെടുക്കരുതെന്ന് ഒരു മത പുരോഹിതന്‍ പളളിയില്‍ വെച്ചു നാട്ടുകാരോട് ആഹ്വാനം ചെയ്യുന്നത് എറേ മനോവേദനയുണ്ടാക്കിയതെന്നും അബ്ദുള്‍ സലാം പറയുന്നു.

[playlist ids="45921"]

മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇ ബാവയുടെ പേരിലുളള ഉത്തരവാണ് പളളിയില്‍ മൗലവി വായിച്ചത്.ശരിഅത്ത് നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ടുളള ഇത്തരം നടപടികള്‍ മുളയിലെ തന്നെ നുളളിക്കളയണം. മൗലവി പറയുന്നു. ഹിന്ദുക്കള്‍ക്ക് അവരുടെതായ ചടങ്ങുകള്‍ ഉണ്ട്. അതിനെ കുറിച്ച് ചര്‍ച്ചയില്ല. ഒരു ഭാഗത്ത് മുസ്ലിം വന്നതു കൊണ്ട് മാത്രമാണ് ഇത് പറയുന്നതെന്നും മൗലവി പറഞ്ഞു. നിക്കാഹില്ലാതെ കല്യാണം കഴിച്ചാല്‍ വ്യഭിചാരം തന്നെയാണ്. അത് കൊണ്ട് കമ്മിറ്റി സൂചിപ്പിച്ചതു പോലെ ഗൗരവം ഉള്‍കൊണ്ട് ഇതില്‍ നിന്ന് വിട്ടു നില്‍ക്കണം. അല്ലാത്ത പക്ഷം ആ മഹാപാതകത്തിനു കൂട്ടു നിക്കുന്നവരും ചൂട്ടു പിടിക്കുകയായിരിക്കും നിങ്ങള്‍ ചെയ്യുന്നതെന്നും മൗലവി പറഞ്ഞു.

മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദമുണ്ടായി

പളളിയില്‍ നിന്ന് ഒരു നോട്ടീസ് തന്ന് 18 -ാം തീയതി എന്നോടും ബാപ്പയോടും മഹല്ല് കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അന്ന് പളളികമ്മിറ്റിയില്‍ പെണ്‍കുട്ടിയെ ഇസ്ലാം മതത്തിലേക്ക് കൊണ്ടു വരുമോ എന്നാണ് ചോദിച്ചത്. അല്ലാതെയുളള വിവാഹം വ്യഭിചാരമായി കണക്കാക്കുകയേ ഉളളുവെന്നായിരുന്നു ഭീഷണി. ഹിന്ദുമതപ്രകാരം ജീവിക്കുന്ന റീമി മരിച്ചാല്‍ പോലും പളളിയില്‍ കയറ്റേണ്ട കാര്യം പോലുമില്ലെന്നായിരുന്നു തന്റെ പ്രതികരണമെന്ന് അബുദുള്‍ സലാം പറഞ്ഞു. വിവാഹം എന്റെ വ്യക്തിപരമായ കാര്യമാണെന്നും ഏത് ശരിഅത്ത് നിയമപ്രകാരമാണ് എന്റെ വിവാഹത്തെ നിങ്ങള്‍ എതിര്‍ക്കുന്നുവെന്ന് ഞാന്‍ ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി ഒന്നും കിട്ടിയില്ല.

ഈ വിവാഹത്തില്‍ നിന്ന് പിന്‍മാറുവാനും വിവാഹം നടത്തുകയാണെങ്കില്‍ പെണ്‍കുട്ടിയെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാനും ശക്തമായ സമ്മര്‍ദമുണ്ടായി. ഞാനും കുടുംബവും ആ സമ്മര്‍ദ്ദത്തില്‍ വീഴുവാന്‍ തയ്യാറായിരുന്നില്ലെന്ന് അബുദുള്‍ സലാമിന്റെ പിതാവ് കെഎം മൊയ്തീന്‍ നാരാദാ ന്യൂസിനോട് പ്രതികരിച്ചു. കന്യാദാനം ഒഴിച്ചുളള എല്ലാ ചടങ്ങുകളും വിവാഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. നിക്കാഹ് ഇല്ലാതെ അന്യമതസ്ഥരെ വിവാഹം ചെയ്താല്‍ വ്യഭിചാരമെന്നു പറയുന്നത് അന്യമതസ്ഥരോടുളള വെല്ലുവിളിയാണ്.

priest newഈ വിവാഹത്തിന് പങ്കെടുക്കരുതെന്ന് നാടു നീളെ ഇവര്‍ ആഹ്വാനം ചെയ്തു: അന്യമതസ്ഥയെ വിവാഹം ചെയ്തതു വഴി വ്യഭിചരിച്ചുവെന്ന പ്രസ്താവന തിരുത്തണം


അബ്ദുള്‍ സലാമിന്റെ ഉമ്മയുടെ ജന്‍മനാട്ടിലും ഇത്തരത്തില്‍ പളളിയില്‍ ഉസ്താദ് ആഹ്വാനം ചെയ്തിരുന്നു. ബന്ധുക്കളില്‍ പലരും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കല്യാണ സത്കാരത്തില്‍ പങ്കെടുക്കാന്‍ മടിച്ചു. എന്നിട്ടും ധാരാളം പേര്‍ കല്യാണത്തിന് സംബന്ധിക്കാന്‍ എത്തിയതോടെയാണ് തങ്ങളുടെ നെഞ്ചിലെ തീ അണയാന്‍ തുടങ്ങിയത്. അബുദുള്‍ സലാമിന്റെ സുഹൃത്തുക്കളും പരിചയക്കാരും തുടങ്ങി ധാരാളം പേര്‍ ഇവിടെയുണ്ടായിരുന്നു.  ഒരു ഉത്സവ പ്രതീതി തന്നെയുണ്ടായിരുന്നു കല്യാണത്തിന് അബ്ദുള്‍ സലാമിന്റെ ഉമ്മ പറയുന്നു. ഇനി മതത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞ് ഇവര്‍ ആളുകളെ ദ്രോഹിക്കരുത്. ഞാനും ഭാര്യയും വ്യഭിചാരമാണ് ചെയ്തത് എന്ന പ്രസ്താവനയില്‍ പളളി അധികൃതര്‍ മാപ്പു പറയുക തന്നെ വേണമെന്ന് അബ്ദുള്‍ സലാമും പറയുന്നു.

കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ മഹല്ല് ഖത്തീബിനെ സംരക്ഷിച്ചവരുടെ ഇരട്ടത്താപ്പ്

വടക്കേക്കര മുസ്ലിം ജമാ അത്ത് പളളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദസറില്‍ ഖുറാന്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വടക്കേക്കര മഹല്ല് ഖത്തീബ് സിദ്ദിഖ് കൗസരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തയോട് മഹല്ല് കമ്മിറ്റിക്ക് മൃദു സമീപനമാണ് ഉണ്ടായിരുന്നതെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരും ജന പ്രതിനിധികളും ഒരേ സ്വരത്തില്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്തു വന്നാല്‍ സമുദായത്തിനും മഹല്ലിനും ദുഷ് പേരുണ്ടാകും എന്ന നിലപാടിയിരുന്നു മഹല്ല് പ്രസിഡന്റ് അടുക്കമുളളവര്‍ എടുത്തിരുന്നത്. മഹല്ല് കമ്മിറ്റി അംഗങ്ങളുടെ അവിഹിത ഇടപാടുകളും അഴിമതി കഥകളും പുറത്തു വരുമെന്ന പേടിയാലാണ് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും സിദ്ദിഖ് കൗസരിയെ സംരക്ഷിക്കാന്‍ കമ്മറ്റിക്കാര്‍ കച്ചക്കെട്ടിയിറങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. ദസറില്‍ നിന്ന് പീഡനം സഹിക്കാതെ ഒരു കുട്ടി ചാടി പോകുകയും സമീപത്തെ പളളിയില്‍ ചെന്ന് പരാതി പറയുകയും ചെയ്തപ്പോഴാണ് മഹല്ല് ഖത്തീബിന്റെ ചെയ്തികളെ കുറിച്ച് പുറം ലോകം അറിയുന്നത് തന്ന. ഇയാള്‍ മുന്‍പിരുന്ന പളളികളിലും ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കാറുണ്ടെന്ന് അറിയാന്‍ സാധിച്ചിരുന്നുവെങ്കിലും സമുദായത്തിന്റെയും മഹല്ലിന്റെയും മാനത്തെ കുറിച്ച് നടപടികള്‍ ഒന്നും തന്നെ എടുക്കാന്‍ കമ്മിറ്റി തയ്യാറായിരുന്നില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്മിറ്റിയംഗം നാരാദാ ന്യൂസിനോട് പറഞ്ഞു.

പ്രതികരിക്കുന്നവരെ ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും കൂടെ നിര്‍ത്താനാണ് ശ്രമം. സിദ്ദിഖ് കൗസരിക്കെതിരെ കവലയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു എന്നാരോപിച്ച്‌
യുവാവിനെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. പലപ്പോഴും സമുദായത്തില്‍ നിന്നും മഹല്ലില്‍ നിന്നും ഭീഷണികള്‍ ഉണ്ടായി. ആയതു കൊണ്ട് തന്നെ ജനപ്രതിനിധികള്‍ പോലും ഈ വിഷയത്തില്‍ സംസാരിക്കാനോ ഇടപെടാനോ മടിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉളളത്. ഇത്തരം കാര്യങ്ങള്‍ ശരിയാണെന്ന് നേരിട്ടു കണ്ട് ബോധ്യപ്പെട്ടതോടെ ഒരു സുപ്രഭാതത്തില്‍ ഉസ്താദിനെ പളളയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഇയാള്‍ പളളികമ്മിറ്റിക്കു അതീതനായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍ നിയമത്തിന് ഇയാളെ വിട്ടുകൊടുക്കാതെ സംരക്ഷിച്ചു മാറ്റി നിര്‍ത്തുന്ന സാഹചര്യമാണ് ഉണ്ടായതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിയമപരമായ അന്വേഷണം നടന്നുവെങ്കിലും പളളിയുടെയും കമ്മിറ്റിയുടെയും സ്വാധീനത്താല്‍ എല്ലാം തളളിപോകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുന്നതെന്നാണ് ആരോപണം.

പളളി കമ്മിറ്റിക്കു പറയാനുളളത്.

അബുദുള്‍ സലാം പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇ ബാവയുടെ പ്രതികരണം. പുതുതായി വന്ന സലസി മജ്ദിനു വെളളിയാഴ്ച പ്രാര്‍ത്ഥന അനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട് ഇവിടെ പ്രശ്നങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. അനുമതി നിഷേധിച്ചു കൊണ്ട് അധികൃതര്‍ ഉത്തരവിറക്കിയതില്‍ അമര്‍ഷമുളള ഒരു വിഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നത്. സിദ്ദിഖ് കൗസരിയെ പുറത്താക്കിയത് അദ്ദേഹം കമ്മിറ്റിക്കു അതീതനായി പ്രവൃത്തിച്ചിരുന്നത് കൊണ്ടാണ്.. ലൈംഗികാരോപണങ്ങള്‍ അദ്ദേഹം ഇവിടെ നിന്നു പോയി കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉയര്‍ന്നു വന്നതെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇ ബാവ നാരാദാ ന്യൂസിനോട് പ്രതികരിച്ചു. അബുദുള്‍ സലാമിന്റെ ആരോപണങ്ങളിലും കഴമ്പില്ല. അയാളുടെ വിവാഹം മഹല്ല് കമ്മിറ്റി വിലക്കിയിട്ടില്ല. സമുദായത്തില്‍ നില്‍ക്കുന്ന കാലയളവില്‍ സമുദായത്തിന്റെ ചട്ടക്കൂടുകള്‍ പിന്തുടരാന്‍ അയാളും ബാധ്യസ്ഥനാണെന്നും ഇ ബാവ പറഞ്ഞു.

Read More >>