അടിയന്തര പ്രമേയത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വി ഡി സതീശൻ, യുഡിഎഫ് നിഷേധിച്ചതു നിയമസഭാ ചരിത്രത്തിലെ അത്യപൂർവ റെക്കോഡ്

ചോദ്യം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, ബില്ലുകളിൽ ഇടപെട്ടു സംസാരിക്കൽ എന്നിങ്ങനെ അടിയന്തര പ്രമേയമൊഴിച്ച് മറ്റെല്ലാ സഭാ നടപടികളിലും വിഡി സതീശൻ തിങ്കളാഴ്ച പങ്കെടുത്തിരുന്നു.

അടിയന്തര പ്രമേയത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വി ഡി സതീശൻ, യുഡിഎഫ് നിഷേധിച്ചതു നിയമസഭാ ചരിത്രത്തിലെ അത്യപൂർവ റെക്കോഡ്

സ്വാശ്രയ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ  നിയോഗിച്ച ശേഷം തലേദിവസം ആളെ മാറ്റിയതിൽ തനിക്ക് വിഷമമുണ്ടെന്ന് വിഡി സതീശൻ എം എൽ എ. ആ അവസരം കൂടി കിട്ടിയിരുന്നെങ്കിൽ ഒരു ദിവസത്തെ എല്ലാ നിയമസഭാ നടപടികളിലും പങ്കെടുത്ത ആളെന്ന അപൂർവ റെക്കോഡ് തനിക്കു ലഭിക്കുമായിരുന്നുവെന്നും ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ ധരിപ്പിച്ചിട്ടും ഇങ്ങനെ സംഭവിച്ചതിൽ വിഷമമുണ്ടെന്നും വിഡി സതീശൻ നാരദാ ന്യൂസിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.


ചോദ്യം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, ബില്ലുകളിൽ ഇടപെട്ടു സംസാരിക്കൽ എന്നിങ്ങനെ അടിയന്തര പ്രമേയമൊഴിച്ച് മറ്റെല്ലാ സഭാ നടപടികളിലും വിഡി സതീശൻ തിങ്കളാഴ്ച പങ്കെടുത്തിരുന്നു. മരുന്നു കമ്പനികളുടെയും ഇടനിലക്കാരുടെയും ചൂഷണത്തെക്കുറിച്ചുളള ശ്രദ്ധ ക്ഷണിക്കൽ, മാധ്യമപ്രവർത്തകർക്ക് കോടതി നടപടികളും വിധിന്യായങ്ങളും റിപ്പോർട്ടു ചെയ്യാൻ സാധിക്കാത്തതു സംബന്ധിച്ച് സബ്മിഷൻ, ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അവതരിപ്പിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതി ബില്ലിൽ തടസവാദം
, ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ഭേദഗതി ബില്ലിൽ ക്രമപ്രശ്നം എന്നിങ്ങനെ തിങ്കഴാഴ്ച സഭയിൽ വി ഡി സതീശനായിരുന്നു താരം.

[caption id="attachment_45824" align="aligncenter" width="640"]14518842_1041024452681000_964178166_n വി ഡി സതീശൻ അവതരിപ്പിച്ച സബ്മിഷനിൽ നിന്ന്[/caption]

[caption id="attachment_45827" align="aligncenter" width="640"]14445727_1041026222680823_1515108851_n അടിസ്ഥാന സൗകര്യ നിക്ഷേപനിധി ഭേദഗതി ബില്ലിനെതിരെ അവതരിപ്പിച്ച ക്രമപ്രശ്നത്തിൽ നിന്ന്[/caption]

അടിയന്തര പ്രമേയത്തിനു കൂടി അവസരമുണ്ടായിരുന്നെങ്കിൽ ഒരു ദിവസത്തെ എല്ലാ സഭാനടപടികളിലും പങ്കെടുത്തുവെന്ന അപൂർവ റെക്കോഡാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഇക്കാര്യം അറിയാമായിരുന്നിട്ടും യുഡിഎഫ് നേതൃത്വം തനിക്ക് ആ റെക്കോഡ് നിഷേധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം.

വി ഡി സതീശൻ നാരദാ ന്യൂസിനോടു പറഞ്ഞത് -  "അടിയന്തര പ്രമേയത്തിനു കൂടി തയ്യാറാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ആദ്യമായി ഉയർത്തിക്കൊണ്ടുവന്നത് ഞാനാണ്. ഒരാഴ്ച മുമ്പു തന്നെ എന്നോട് ഇതുമായി ബന്ധപ്പെട്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തലേദിവസം വൈകുന്നേരമാണ് അത് വേറാൾക്കു കൊടുത്തിരിക്കുന്നു എന്ന് എന്നോടു പറഞ്ഞത്".


"മറ്റു വിഷയങ്ങളെല്ലാം യാദൃശ്ചികമായി വന്നതാണ്. ചോദ്യം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ.. ബില്ലിലൊക്കെ സാധാരണ എല്ലാ ബില്ലിലും ഞാൻ ഇടപെട്ടു സംസാരിക്കാറുണ്ട്. രണ്ടു ബില്ലിലെ നിയമപരമായ തടസവാദം ഉന്നയിക്കാനുളള അവസരവും കിട്ടി. സഭ സ്തംഭിപ്പിക്കുമോ ഇല്ലയോ എന്നൊരു സംശയം തലേദിവസം ഉണ്ടായിരുന്നു. ഞാനിതു നേതൃത്വത്തോടു സൂചിപ്പിച്ചു. ഇങ്ങനെയൊരു അവസരമുണ്ട്. സഭ സ്തംഭിപ്പിക്കാനാണു യുഡിഎഫിന്റെ തീരുമാനമെങ്കിൽ എനിക്കു വിരോധമില്ല. ഞാനെന്നും സഭ സ്തംഭിപ്പിക്കുന്നതിൽ എതിർപ്പുളള ആളാണ്".


"ഞാനിക്കാര്യം പറഞ്ഞതിനു ശേഷമാണ് അടിയന്തര പ്രമേയത്തിൽ നിന്ന് എന്നെ മാറ്റിയത്. അപ്പോ അതിലൊരു ചെറിയ വിഷമം തോന്നി. അറുപതു വർഷത്തെ നിയമസഭാ ചരിത്രത്തിൽ ഏറ്റവും അപൂർവമായ ഒരു റെക്കോഡായി മാറിയേനെ. ഇപ്പോത്തന്നെ ആ റെക്കോഡിനെ ഞാൻ മറി കടന്നിട്ടുണ്ട്. ശ്രീ ടി എം ജേക്കബ് അഞ്ചു വിഷയങ്ങളിൽ അഞ്ചു പ്രാവശ്യം ഇടപെട്ടിട്ടുണ്ട്. ഞാനിപ്പം ആറു പ്രാവശ്യം ഇടപെട്ടു. പക്ഷേ ഒരു ദിവസത്തെ എല്ലാ സഭാനടപടികളിലും ഇടപെട്ടുവെന്ന അപൂർവമായ റെക്കോഡ് ഉണ്ടാകുമായിരുന്നു. ഇനി ഞാനൊരു 25 വർഷം നിയമസഭയിൽ ഉണ്ടായിരുന്നാലും ഈ അവസരം ഇനി വരണമെന്നില്ല. അതിലൊരു വിഷമമുണ്ട്".

Read More >>