അഫ്ഗാനില്‍ സമാധാനശ്രമത്തിന് അമേരിക്കയുടെ അഭിനന്ദനം

ഇരു കക്ഷികളും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയാല്‍ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് വൈറ്റ്ഹൗസ് സുരക്ഷാവക്താവ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

അഫ്ഗാനില്‍ സമാധാനശ്രമത്തിന് അമേരിക്കയുടെ അഭിനന്ദനം

വാഷിങ്ടണ്‍: രാഷ്ട്രീയ ചര്‍ച്ചകളിലൂടെ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായ് സര്‍ക്കാരും തീവ്രവാദസംഘടനയായ ഹിസ് ബി ഇസ്ലാമിയും തമ്മിലുള്ള സമാധാന കരാറിന് അമേരിക്കയുടെ അഭിനന്ദനം. ഇരു കക്ഷികളും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയാല്‍ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് വൈറ്റ്ഹൗസ് സുരക്ഷാവക്താവ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവു വരുത്താന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷയെന്നും നെഡ് പ്രൈഡ് അഭിപ്രായപ്പെട്ടു. അഫ്ഗാനിലെ രണ്ടാമത്തെ വലിയ തീവ്രവാദ സംഘടനയാണ് ഹിസ് ബി ഇസ്ലാമി. അഫ്ഗാന്‍ പ്രസ്ഡന്റ് അഷ്റഫ് ഗനിയുടെ ശ്രമഫലമായാണ് കരാര്‍ രൂപപ്പെട്ടത്.

താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തതും അഷ്റഫ് ഗനി ആയിരുന്നു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് അഫ്ഗാനിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി

Read More >>