യുഎസ് പ്രസിഡന്റ് ഒബാമയുടെ സംഘത്തിന് ചൈനീസ് ഇദ്യോഗസ്ഥരുടെ വെല്ലുവിളി

വിദേശ യാത്രകളില്‍ ഒബാമയ്‌ക്കൊപ്പം ഉണ്ടാകാറുള്ള മാധ്യമപ്രവര്‍ത്തകര്‍ യുഎസ് പ്രസിഡന്റ് വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ ചൈനീസ് അധികൃതര്‍ വിമാനത്താവളത്തില്‍ ഇവരെ റിബണ്‍ കെട്ടി തടയുകയായിരുന്നു.

യുഎസ് പ്രസിഡന്റ് ഒബാമയുടെ സംഘത്തിന് ചൈനീസ് ഇദ്യോഗസ്ഥരുടെ വെല്ലുവിളി

ജി 20 ഉച്ചകോടിക്കായി ചൈനയിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സംഘത്തിന് ചൈനീസ് ഇദ്യോഗസ്ഥരുടെ വെല്ലുവിളി. വിമാനത്താവളത്തിലെ സുരക്ഷാ സന്നാഹങ്ങളില്‍ ഇളവ് വരുത്താനുള്ള അമേരിക്കയുടെ ആവശ്യം ചൈനീസ് ഉദ്യോഗസ്ഥര്‍ തള്ളി. ഉച്ചകോടിക്കെത്തിയ മറ്റു ലോകനേതാക്കള്‍ക്കെല്ലാം വിമാനത്തില്‍നിന്ന് ഇറങ്ങുന്ന വഴിയില്‍ ചുവപ്പു പരവതാനി വിരിച്ചപ്പോള്‍ ഒബാമയ്ക്ക് ചൈനീസ് അധികൃതര്‍ അത് നിഷേധിക്കുകയും ചെയ്തു.

ജി 20 ഉച്ചകോടിയ്ക്കായി കനത്ത സുരക്ഷയാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ യാത്രകളില്‍ ഒബാമയ്‌ക്കൊപ്പം ഉണ്ടാകാറുള്ള മാധ്യമപ്രവര്‍ത്തകര്‍ യുഎസ് പ്രസിഡന്റ് വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ ചൈനീസ് അധികൃതര്‍ വിമാനത്താവളത്തില്‍ ഇവരെ റിബണ്‍ കെട്ടി തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുഎസ് നയതന്ത്ര ഉദ്യോഗസ്ഥ ഞങ്ങള്‍ക്ക് ഫോട്ടോ എടുക്കണമെന്നും ഇത് ഞങ്ങളുടെ വിമാനവും യുഎസ് പ്രസിഡന്റുമാണെന്നും ചൈനീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ ഇത് ഞങ്ങളുടെ രാജ്യവും ഞങ്ങളുടെ വിമാനത്താവളവുുമെന്നായിരുന്നു ചൈനീസ് ഉദ്യോഗസ്ഥന്റെ മറുപടി.


റിബണ്‍ മറികടന്ന് ഒബാമയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസിനെയും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബെന്‍ മറാഡ്‌സിനെയും ചൈനീസ് ഉദ്യോഗസ്ഥര്‍ തടയുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ വൈറ്റ്ഹൗസ് ലേഖിക റോബര്‍ട്ട റാംടണ്‍ ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്‌തോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്.

ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് നയതന്ത്രജ്ഞര്‍ക്ക് ഉറക്കെ ഇംഗ്ലിഷില്‍ മറുപടി നല്‍കുന്ന ദൃശ്യങ്ങളാണ് റോബര്‍ട്ട റാംടണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read More >>