സിറിയന്‍ വ്യോമാക്രമണത്തിനു പിന്നില്‍ റഷ്യയെന്ന് യു എസ്

രണ്ട് റഷ്യന്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ ആരോപണം. ആക്രമണം നടക്കുന്ന സമയത്ത് രണ്ട് റഷ്യന്‍ എസ് യു 24 വിമാനങ്ങള്‍ ആകാശത്തില്‍ ഉണ്ടായിരുന്നെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.

സിറിയന്‍ വ്യോമാക്രമണത്തിനു പിന്നില്‍ റഷ്യയെന്ന് യു എസ്

ആലെപ്പോ: സിറിയന്‍ നഗരമായ ആലപ്പൊയില്‍ യുഎന്‍ വാഹനവ്യൂഹത്തിനുനേരെ നടന്ന വ്യോമാക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് അമേരിക്ക. വൈറ്റ് ഹൗസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് റഷ്യന്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ ആരോപണം. ആക്രമണം നടക്കുന്ന സമയത്ത് രണ്ട് റഷ്യന്‍ എസ് യു 24 വിമാനങ്ങള്‍ ആകാശത്തില്‍  ഉണ്ടായിരുന്നെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.
അമേരിക്കയുടെ ആരേപണങ്ങള്‍ റഷ്യ തള്ളി.


വാഹന വ്യൂഹങ്ങള്‍ക്കു നേരെ ഉണ്ടായിരുന്നത് വ്യോമാക്രമണമല്ലെന്നും, തീപ്പിടുത്തമാണ് കാരണമെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ നിന്നും ബോംബോ മിസ്സൈലോ പതിച്ചതിന്റെ യാതൊരു തെളിവുകളും ആക്രമണത്തില്‍ തകര്‍ന്ന വാഹനങ്ങളില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്ന് റഷ്യ വിശദീകരിക്കുന്നു.

സിറിയയില്‍ യുദ്ധക്കെടുതികള്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കായുള്ള സഹായങ്ങളുമായി എത്തിയ ട്രക്കുകള്‍ക്കുനേരെയാണ് വ്യോമാക്രമണം ഉണ്ടായത്. തിങ്കളാഴ്ച്ചയുണ്ടായ ആക്രമണത്തില്‍ 12  പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>