പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് ജനപ്രതിനിധി സഭ

ഇതുമായി ബന്ധപ്പെട്ട ബില്‍ യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി ടെഡ് പോയും ഡമോക്രാറ്റ് പ്രതിനിധി ഡാന റോഹ്റ ബാച്ചറും ചേര്‍ന്ന് അവതരിപ്പിച്ചു.

പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന നടപടികള്‍ക്ക് അമേരിക്കയില്‍ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട ബില്‍ യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി ടെഡ് പോയും ഡമോക്രാറ്റ് പ്രതിനിധി ഡാന റോഹ്റ ബാച്ചറും ചേര്‍ന്ന് അവതരിപ്പിച്ചു.

പാക്കിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു മാത്രമല്ല, യുഎസിന്റെ ശത്രുക്കളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യം കൂടിയാണെന്നു ടെഡ് പോ പറഞ്ഞപ്പോള്‍ ഭീകരത സംബന്ധിച്ച കോൺഗ്രസ് സമിതിയിൽ അംഗമായ റോഹ്റ ബാച്ചർ പാകിസ്ഥാനെ അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു.


കശ്മീർ പ്രശ്നം രാജ്യാന്തര വേദികളിൽ ഉയർത്തിക്കൊണ്ടുവരാൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് നേരിട്ടു ശ്രമിക്കുന്നതിനിടെ യുഎസ് സഭയിലെ ബിൽ അവർക്കു വലിയ തിരിച്ചടിയാണ്.

ഉറി ഭീകരാക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നു മറ്റൊരു കോൺഗ്രസ് അംഗം പീറ്റ് ഓൾസൺ പ്രസ്താവനയിൽ പറഞ്ഞു. സെനറ്റ് അംഗം ജോൺ കോർണിനും ഇന്ത്യയെ പിന്തുണച്ചു രംഗത്തെത്തി.

Read More >>