സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി യു എന്‍

യുദ്ധക്കെടുതികള്‍ മൂലം ദുരന്തം അനുഭവിക്കുന്ന ആളുകള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങളുമായി നീങ്ങുകയായിരുന്ന ട്രക്കുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി യു എന്‍സിറിയ: ആലപ്പോയില്‍ കഴിഞ്ഞ ദിവസം യു എന്‍ ട്രക്കുകള്‍ക്കുനേരെയുണ്ടായ വ്യോമാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സന്നദ്ധ പവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ യു എന്‍ ഒരുങ്ങുന്നു. യുദ്ധക്കെടുതികള്‍ മൂലം ദുരന്തം അനുഭവിക്കുന്ന ആളുകള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങളുമായി നീങ്ങുകയായിരുന്ന ട്രക്കുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.


 ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ എല്ലാ തരത്തിലുമുള്ള സുരക്ഷയും ഉറപ്പുവരുത്തിയതിനുശേഷമായിരിക്
കും ട്രക്കുകള്‍ പുറപ്പെടുക എന്ന് യു എന്‍ വക്താവ് സ്റ്റഫാന്‍ ഡി മിസ്തുര മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ നിലത്തിറക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധവിരാമം ലക്ഷ്യമിട്ട് ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച്ച ലോക ശക്തികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും.


റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതില്‍ പങ്കെടുക്കും. യു എന്‍ ട്രക്കുകള്‍ക്കുനേരെ നടന്ന വ്യോമാക്രമണത്തിനുപിന്നില്‍ റഷ്യയാണെന്ന് അമേരിക്ക ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യ ഇത് നിഷേധിക്കുകയായിരുന്നു. ട്രക്കുകള്‍ക്കുനേരെ നടന്നത് വ്യോമാക്രമണമല്ലെന്നും, റോക്കറ്റുകളോ മിസ്സൈലുകളോ പതിച്ചതിന്റെ അടയാളങ്ങള്‍ ട്രക്കുകളില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് റഷ്യയുടെ വാദം.