ബോളിവുഡിനെ ഞെട്ടിച്ച അധോലോക നായകന്മാര്‍

ബോളിവുഡ് എന്ന പേര് ഹോളിവുഡില്‍ നിന്നും എടുത്തതാണ്. ഹോളിവുഡില്‍ അല്‍പ്പം മാറ്റം വരുത്തി, അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ 'ബ' ചേർത്ത് ബോളിവുഡാക്കി മാറ്റുകയായിരുന്നു.

ബോളിവുഡിനെ ഞെട്ടിച്ച അധോലോക നായകന്മാര്‍

ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡാണ്. ഖാന്‍മാരും കപൂര്‍മാരുമെല്ലാം വിലസുന്ന ബോളിവുഡ് അഥവാ ഹിന്ദി സിനിമ ലോകം ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രനിർമ്മാണ കേന്ദ്രമാണ്. ബോളിവുഡ് എന്ന പേര് ഹോളിവുഡില്‍ നിന്നും എടുത്തതാണ്. ഹോളിവുഡില്‍ അല്‍പ്പം മാറ്റം വരുത്തി, അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ 'ബ' ചേർത്ത് ബോളിവുഡാക്കി മാറ്റുകയായിരുന്നു.

മിക്ക അവസരങ്ങളിലും ബോളിവുഡ് സിനിമയെന്നാല്‍ സൗന്ദര്യവും  പ്രണയവും പിന്നെ അധോലോക നായകന്മാരുമാണ്. അമേരിക്കയെ പ്രസിഡന്റിനെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിടുന്ന ഭീകരര്‍, അമേരിക്കയെ മാത്രം തേടി വരുന്ന പ്രകൃതി ദുരന്തങ്ങള്‍, അന്യഗ്രഹ ജീവികള്‍, അമേരിക്കക്കാര്‍ക്കുമാത്രം കഴിയുന്ന സാഹസിക ദൌത്യങ്ങള്‍; അങ്ങനെ ഹോളിവുഡ് സിനിമ കാഴ്ചവയ്ക്കുന്ന ക്ലീഷെകള്‍ ഇന്ത്യന്‍ സിനിമയില്‍ സൗന്ദര്യം  പ്രണയം അധോലോക നായകന്മാര്‍ എന്നിവരാണ്.


കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ഒട്ടനവധി ബോളിവുഡ് ഡോണുകളെ നാം കണ്ടു കഴിഞ്ഞു. അതില്‍ ചിലര്‍ക്കെങ്കിലും പ്രേക്ഷകരില്‍ ഒരു ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ അധോലോക നായകര്‍ അല്ലെങ്കില്‍ ഡോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.

1. ജോണ്‍ എബ്രഹാം – ഷൂട്ട്‌ ഔട്ട്‌ അറ്റ്‌ വഡാല

ആക്ഷന്‍ ത്രില്ലറുകളോട് കടുത്ത ആഭിമുഖ്യമുള്ള സംവിധായകനാണ് സഞ്ജയ് ഗുപ്ത. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ് ഷൂട്ട്‌ ഔട്ട്‌ അറ്റ്‌ വഡാല. അപൂര്‍വ്വ ലാഖിയ സംവിധാനം ചെയ്തു 2007ല്‍ പുറത്തിറങ്ങിയ ഷൂട്ട് അറ്റ് ലോഖണ്ഡവാല എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മുംബൈയുടെ പോലീസ് ചരിത്രത്തിലെ അടയാളപ്പെടുത്തപ്പെട്ട ആദ്യത്തെ എന്‍‌കൌണ്ടറായ 1982ല്‍ വടാലയിലെ അംബേദ്കര്‍ കോളജിനടുത്തുവച്ചു നടന്ന യഥാര്‍ഥമായ എന്‍‌കൌണ്ടറിനെ ഉപജീവിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാജി മസ്താനില്‍ നിന്ന് എങ്ങനെ മുംബൈ അധോലോകം ദാവൂദ് ഇബ്രാഹിമിലേക്ക് വളര്‍ന്നു എന്നതാണ് സിനിമയുടെ പ്രമേയം


https://youtu.be/oFkqXQZTKd8

ചിത്രത്തില്‍ സാധാരണക്കാരനയായി തുടങ്ങി അധോലോകനായകനായി വളരുന്ന  മനോഹര്‍ എന്ന യുവാവായി ജോണ്‍ എബ്രഹാം വേഷമിടുന്നു. പോലീസിന്റെ ചതിയില്‍പ്പെട്ട് അവരുടെ എന്‍‌കൌണ്ടറില്‍ കൊല്ലപ്പെടുന്ന മനോഹറിന്റെ  കഥ പറയുന്ന ചിത്രം  ജോണ്‍ എബ്രഹാമിന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.

2. സോനു സൂദ്‌ – ഷൂട്ട്‌ ഔട്ട്‌ അറ്റ്‌ വഡാല

മുകളില്‍ പരാമര്‍ശിച്ച അതേ ചിത്രത്തില്‍ സോനു സുഡ് ചെയ്ത ദിലാവര്‍ ഇംതിയാസ് ഹസ്ക്കര്‍ എന്ന കഥാപാത്രവും ബോളിവുഡ് കണ്ട മികച്ച അധോലോക നായകന്മാരില്‍ ഒരാളാണ്. കുപ്രസിദ്ധ അധോലോക നായകന്‍ ദാവുദ് ഇബ്രാഹിമിനെയാണ് ചിത്രത്തില്‍  സോനു സൂദ്‌ അവതരിപിക്കുന്നത്.

https://youtu.be/L4o7g3H7oJA

3. അജയ്‌ ദേവ് ഗണ്‍ – വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുബൈ

70കളിലെ ബോംബൈ നഗരം. അധോലോക നായകന്മാർ ജനങ്ങളുടെ കണ്ണിലുണ്ണിയും ഹീറോകളും ആയി വരുന്ന കാലം.  ആ സമയത്തെ പുത്തൻ അധോലോക ഉദയമായി അജയ് ദേവ് ഗണും,  ആ നായകന്റെ കീഴിൽ ഉദിച്ചുയരുന്ന മറ്റോരു ക്രിമിനൽ ആയി ഇമ്രാൻ ഹാഷ്മിയും അഭിനയിക്കുന്നു.

https://youtu.be/6PtkjCGnPG4

ആ കാലഘട്ടത്തിലെ അധോലോക-സിനിമാ-ബിസിനസ്സ്-രാഷ്ട്രീയ ബന്ധങ്ങളും മറ്റുമാണ് കഥയുടെ ഇതിവൃത്തം. മുംബൈ സ്ഫോടനങ്ങളുടെ അന്നു സ്വയം അപായപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുന്ന ഹൂഡ അവതരിപ്പിക്കുന്ന ഉന്നത പോലീസ് ഓഫീസറുടെ ഫ്ലാഷ്ബാക്കായിട്ടാണ്  കഥ തുടങ്ങുന്നതും മുന്നേറുന്നതും അവസാനിക്കുന്നതും.

4. അമിതാഭ്ബച്ചന്‍ – ഡോണ്‍


1978-ൽ പുറത്തിറങ്ങിയ അധോലോക നായകന്‍റെ കഥ പറയുന്ന അമിതാഭ് ബച്ചന്‍ ചിത്രമാണ് ഡോൺ. നരിമാൻ എ ഇറാനി നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത്  ചന്ദ്ര ബാരോട്ടാണ്.

https://youtu.be/1CcHhPx9_Xk

5. ഷാരൂഖ്ഖാന്‍ –  ഡോണ്‍

ഇതേ ചിത്രം ഇതേ പേരില്‍ ഷാരുഖ് ഖാന്‍ നായകനായി ബോളിവുഡില്‍ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

https://youtu.be/DS_TqAQ41sc

6. അജയ് ദേവ് ഗണ്‍ – കമ്പനി

രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ, 2002-ൽ പുറത്തിറങ്ങിയ മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ചലച്ചിത്രമാണ് കമ്പനി. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

https://youtu.be/Y3wfiGlo3Js

മാലിക്ക് എന്നാ കേന്ദ്ര കഥാപാത്രത്തെ ചിത്രത്തില്‍  അജയ് ദേവ് ഗണ്‍ അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണിത്.

7. മനോജ് ബാജ്പെയി – സത്യ

മനോജ് ബാജ്പെയി നായകനായി 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സത്യ. റാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ഈ ചിത്രം മുംബൈ അധോലോകത്ത് എത്തിപ്പെട്ട സത്യ എന്നാ ചെറുപ്പക്കാരന്റെ കഥ പറയുന്നു. ഭിക്കു മഹ്ട്രെ എന്ന അധോലോക രാജാവിന്റെ വേഷമാണ് മനോജ് ബാജ്പെയി കൈകാര്യം ചെയ്തിരിക്കുന്നത്.

https://youtu.be/QXEruhg1w1o

സത്യയും മഹ്ട്രെയും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥയും പിന്നീട് അവരുടെ ജീവിതത്തില്‍ വരുന്ന വഴിത്തിരുവുകളുമെല്ലാം ചിത്രം പറയുന്നു.

8. റണ്‍ദീപ് ഹൂഡ – ഡി കമ്പനി


2005ല്‍ പുറത്തിറങ്ങിയ അധോലോക കഥ പറയുന്ന ചിത്രം. സത്യ, കമ്പനി, ഡി എന്നിവയാണ് ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മികച്ച അധോലോക കഥകള്‍ പറഞ്ഞിട്ടുള്ള ചിത്രങ്ങള്‍.ദുബായില്‍ ജീവിക്കുന്ന ദേശുവെന്ന യുവാവില്‍ നിന്നുമാണ് ഡി കമ്പനി തുടങ്ങുന്നത്. അവിടെ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ദേശു അധോലോക നായകനാകുന്ന കഥ ഡി കമ്പനി പറയുന്നു.