ബാലന്‍സ് ചെക്ക് ചെയ്താല്‍ പോലും മുപ്പത് രൂപ ഈടാക്കുന്ന ബാങ്കിന് എടിഎം കൗണ്ടറിനുള്ളിലെ ചവറു നീക്കാൻ നേരമില്ല

മാലിന്യ പ്രശ്‌നങ്ങളുടെ പേരില്‍ സംസ്ഥാന പ്രശസ്തി നേടിയ തലസ്ഥാന ജില്ലയിലെ വിളപ്പില്‍ശാലയെ ഈ കൗണ്ടറിനുള്ളിലേക്ക് കടന്നു ചെല്ലുന്നവര്‍ ഓര്‍മ്മിക്കുമെന്നുള്ളതാണ് സത്യം.

ബാലന്‍സ് ചെക്ക് ചെയ്താല്‍ പോലും മുപ്പത് രൂപ ഈടാക്കുന്ന ബാങ്കിന് എടിഎം കൗണ്ടറിനുള്ളിലെ ചവറു നീക്കാൻ നേരമില്ല

ഈ എടിഎം കൗണ്ടറില്‍ പ്രവേശിക്കുന്നവര്‍ ഒരു വടികൂടി കൈയില്‍ കരുതുക- കോഴിക്കോട് ജില്ലയിലെ ഉളിയേരിയിലുള്ള സ്‌റ്റേറ്റ് ബാങ്ക് എടിഎം കൗണ്ടറിനു മുന്നില്‍ ഇങ്ങനെയൊരു ബോര്‍ഡു വയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം കൗണ്ടറിനുള്ളില്‍ കയറുന്നവര്‍ക്കു നേരെ ഇഴജന്തുക്കളുടെ ആക്രമണം വല്ലതുമുണ്ടായാല്‍ ഒരു മുന്‍കരുതലെടുക്കാന്‍ പ്രസ്തുത സൂചന ഉപകരിക്കും. ആ ഒരു സ്ഥിതി വിശേഷമാണ് ഉളിയേരി സ്‌റ്റേറ്റ് ബാങ്ക് എടിഎം കൗണ്ടറില്‍ ഇപ്പോഴുള്ളത്.


മാലിന്യ പ്രശ്‌നങ്ങളുടെ പേരില്‍ സംസ്ഥാന പ്രശസ്തി നേടിയ തലസ്ഥാന ജില്ലയിലെ വിളപ്പില്‍ശാലയെ ഈ കൗണ്ടറിനുള്ളിലേക്ക് കടന്നു ചെല്ലുന്നവര്‍ ഓര്‍മ്മിക്കുമെന്നുള്ളതാണ് സത്യം. കാര്‍ട്ടൂണിസ്റ്റും പത്രപ്രവര്‍ത്തകനുമായ വിഗ്‌നേഷ് ഗംഗനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചപ്പുചവറുകള്‍ മൂടിക്കിടക്കുന്ന എടിഎം കൗണ്ടറിന്റെ ദയനീയ ചിത്രം പോസ്റ്റ് ചെയ്തത്. മാസങ്ങളായി എടിഎം കൗണ്ടര്‍ വൃത്തിയാക്കാറില്ലെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്.ബാലന്‍സ് ചെക്ക് ചെയ്താല്‍ പോലും മുപ്പത് രൂപ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന ബാങ്കുകളാണ് ഏതു സമയവും ജനങ്ങള്‍ കടന്നുചെല്ലുന്ന ഇതുപോലുള്ള എടിഎം കൗണ്ടറുകള്‍ വൃത്തികേടാക്കി ഇട്ടിരിക്കുന്നത്. എടിഎം കൗണ്ടര്‍ എന്നു പറയുന്നതിനേക്കാള്‍ ചവറുകൂനയെന്ന് വളിക്കുന്നതാകും കൂടുതല്‍ ചേരുകയെന്നും വിഗ്‌നേഷ് പറയുന്നു.

ജനങ്ങള്‍ ഉപേക്ഷിക്കുന്ന ബാലന്‍സ് സ്ലിപ്പുകള്‍ മാത്രമല്ല കറന്‍സി കെട്ടാനുപയോഗിക്കുന്ന റാപ്പറുകളും ഇതിനുള്ളിലുണ്ട്. ഡെപ്പോസിറ്റ് മെഷിന്‍ കൗണ്ടറിനുള്ളില്‍ ഇല്ലാതിരിക്കേ എടിഎമ്മില്‍ നോട്ടുനിറയ്ക്കാന്‍ എത്തുന്നവരാണ് റാപ്പറുകള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്. കൗണ്ടറിനുള്ളില്‍ സിസി കാമറ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. സ്വന്തം കണ്ണിനു മുന്നില്‍ കൗണ്ടര്‍ ഇത്തരത്തില്‍ കിടന്നിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും അത് വൃത്തിയാക്കുന്ന ഒരു നീക്കം ഇതുവരെ ഉണ്ടായിട്ടില്ല.

Read More >>