കോളേജ് അധ്യാപകര്‍ക്ക് മികവ് നോക്കി ശമ്പളം പരിഗണിക്കുന്നു

ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകളിലെ വകുപ്പ് മേധാവികളോടും പ്രിന്‍സിപ്പല്‍ന്മാരോടും അഭിപ്രായമാരാഞ്ഞു. ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് യുജിസി കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കുന്നതിനായി യുജിസി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്

കോളേജ് അധ്യാപകര്‍ക്ക് മികവ് നോക്കി ശമ്പളം പരിഗണിക്കുന്നു

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ പ്രവര്‍ത്തനത്തിലെ മികവ് നോക്കി ശമ്പളം നല്‍കാന്‍ ആലോചിക്കുന്നതായി യുജിസി. ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകളിലെ വകുപ്പ് മേധാവികളോടും പ്രിന്‍സിപ്പല്‍ന്മാരോടും അഭിപ്രായമാരാഞ്ഞു. ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് യുജിസി കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കുന്നതിനായി യുജിസി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. അധ്യാപകരുടെ മെറിറ്റ്, പ്രവര്‍ത്തനം, നേട്ടം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ശമ്പള വര്‍ദ്ധന വേണമോയെന്ന് യുജിസി ആരാഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.


കോളേജ് അധ്യാപകരുടെ പ്രവര്‍ത്തന മികവു കൂടി പരിഗണിച്ച് ശമ്പള വര്‍ദ്ധനവ് പരിഗണിക്കുന്ന കാര്യം മുന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതനുസരിച്ച് നിശ്ചിത ഗ്രെയിഡ് ലഭിച്ചാല്‍ മാത്രമേ അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ എന്നീ സ്ഥാനങ്ങളിലേക്ക് കയറ്റം ലഭിക്കൂ. ഇതിന്റെ തൂടര്‍ച്ചയായാണ് ശമ്പള ഘടനയും പ്രവര്‍ത്ത മികവുമായി ബന്ധിപ്പിക്കാനുള്ള നര്‍ദ്ദേശം യുജിസി മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയില്‍ അധ്യാപകര്‍ക്ക് സ്ഥിരം നിയമനം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. വിദേശ രാജ്യങ്ങളിലെപ്പോലെ എന്‍ട്രി ലെവലില്‍ നിശ്ചിത കാലത്തേക്ക് അധ്യാപകരെ നിയമിക്കുന്ന രീതിയും യുജിസി പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു സര്‍വ്വകലാശാലയിലോ കോളേജിലോ പ്രവര്‍ത്തിക്കുന്ന അധ്യാപകന് മറ്റ് സ്ഥാപനങ്ങളിലേക്ക് പോകുന്നതിന് നിയമ തടസ്സങ്ങളുണ്ട്.

എന്‍ട്രി ലെവലില്‍ ജോലിയില്‍ പ്രവേശിക്കുന്ന ചെറുപ്പക്കാരായ അധ്യാപകരുടെ അവസരം നഷ്ടപ്പെടുത്താതെ വിരമിച്ച അധ്യാപകരുടെ മികവും പ്രവര്‍ത്തന പരിചയവും ഗവേഷണ മേഖയില്‍ പ്രയോജനപ്പെടുത്താമെന്നും യുജിസി നിര്‍ദ്ദേശിക്കുന്നുണ്ട്. വനിതാ അധ്യാപകരുടെ ജോലി സമയം പുനഃക്രമീകരിക്കാനും പ്രസവാവധി അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ആനുകൂല്യം നല്‍കുന്നതും പരിഗണിക്കുന്നുണ്ട്.

കോളേജും വ്യവസായ മേഖലകളുമായും ബന്ധിപ്പിക്കാനും പഠിച്ചിറങ്ങുന്ന കുട്ടികള്‍ വ്യവസായ മേഖലയില്‍
ജോലിചെയ്യാന് തക്കവിധ കഴിവുള്ളവരാണോയെന്ന് യുജിസി ചോദിക്കുന്നുണ്ട്. 25നകം സ്ഥാപന മേധാവികള്‍ ചോദ്യാവലിക്കുള്ള മറുപടി സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോളേജിന്റെ പ്രവര്‍ത്തനം, പ്രയോജനപ്പെടുത്തിയ ഫണ്ടുകള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിശദമായ ചോദ്യാവലിയാണ് യുജിസി തയ്യാറാക്കിയിരിക്കുന്നത്.

Story by
Read More >>